വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പിടിയില്‍

ഉഡുപ്പി: വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ സ്വദേശിയും മണിപ്പാലിലെ ബാദഗുബെട്ടില്‍ താമസക്കാരനുമായ പൂര്‍ണചന്ദ്ര ദാസ് (23), ഒഡീഷയിലെ നബരംഗ്പൂര്‍ സ്വദേശിയും മണിപ്പാലിലെ ലേക് വ്യൂ ബാറിനടുത്ത് താമസക്കാരനുമായ കമാലു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പ്രതികള്‍ ബദഗബെട്ടിലെ വാസുധ കംഫര്‍ട്ട്സ് ഏരിയയ്ക്ക് സമീപം കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 2.20 കിലോഗ്രാം കഞ്ചാവ്, രണ്ട് മൊബൈല്‍ ഫോണുകള്‍, 18 പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പൊലീസ് […]

ഉഡുപ്പി: വില്‍പ്പനക്കുകൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ സ്വദേശിയും മണിപ്പാലിലെ ബാദഗുബെട്ടില്‍ താമസക്കാരനുമായ പൂര്‍ണചന്ദ്ര ദാസ് (23), ഒഡീഷയിലെ നബരംഗ്പൂര്‍ സ്വദേശിയും മണിപ്പാലിലെ ലേക് വ്യൂ ബാറിനടുത്ത് താമസക്കാരനുമായ കമാലു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പ്രതികള്‍ ബദഗബെട്ടിലെ വാസുധ കംഫര്‍ട്ട്സ് ഏരിയയ്ക്ക് സമീപം കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 2.20 കിലോഗ്രാം കഞ്ചാവ്, രണ്ട് മൊബൈല്‍ ഫോണുകള്‍, 18 പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കണ്ടുകെട്ടിയ കഞ്ചാവിന്റെ വില 70,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളുടെ വില 9,000 രൂപയുമാണ്.

Related Articles
Next Story
Share it