മംഗളൂരുവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളടക്കം മൂന്നംഗസംഘം പിടിയില്‍

മംഗളൂരു: മംഗളൂരുവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളടക്കം മൂന്നുപരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ സാന്റോസ് വസന്ത് അഹിര്‍ (29), ദിലീപ് നാഗറാവു ഗോഡ്ഗി (41), മര്‍നാമിക്കട്ടയിലെ ഇമ്രാന്‍ സുബൈര്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു കദ്രി-പാദുവയ്ക്കടുത്തുനിന്നാണ് മൂന്നുപേരെയും പൊലീസ് പിടികൂടിയത്. 75,000 രൂപ വിലമതിക്കുന്ന കഞ്ചാവ്, 30,000 രൂപ വിലമതിക്കുന്ന ഇരുചക്ര വാഹനം, 11,500 രൂപ വിലമതിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍, 1,030 രൂപ എന്നിവയാണ് പൊലീസ് പിടികൂടിയത്. മംഗളൂരു […]

മംഗളൂരു: മംഗളൂരുവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളടക്കം മൂന്നുപരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ സാന്റോസ് വസന്ത് അഹിര്‍ (29), ദിലീപ് നാഗറാവു ഗോഡ്ഗി (41), മര്‍നാമിക്കട്ടയിലെ ഇമ്രാന്‍ സുബൈര്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരു കദ്രി-പാദുവയ്ക്കടുത്തുനിന്നാണ് മൂന്നുപേരെയും പൊലീസ് പിടികൂടിയത്. 75,000 രൂപ വിലമതിക്കുന്ന കഞ്ചാവ്, 30,000 രൂപ വിലമതിക്കുന്ന ഇരുചക്ര വാഹനം, 11,500 രൂപ വിലമതിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍, 1,030 രൂപ എന്നിവയാണ് പൊലീസ് പിടികൂടിയത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശി കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്.

Related Articles
Next Story
Share it