മംഗളൂരുവിലെ ഗുണ്ടാനേതാവ് രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാനേതാവ് രാജ എന്ന രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൈക്കപാടിയില്‍ നിന്നാണ് നവീനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മൂന്ന് കൊലക്കേസുകള്‍ ഉള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകളാണ് നവീനെതിരെയുള്ളത്. രാജയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതായും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ […]

മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാനേതാവ് രാജ എന്ന രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൈക്കപാടിയില്‍ നിന്നാണ് നവീനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മൂന്ന് കൊലക്കേസുകള്‍ ഉള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകളാണ് നവീനെതിരെയുള്ളത്. രാജയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതായും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it