കുന്താപുരത്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ കാമുകനായ കാസര്‍കോട് സ്വദേശിയും കൂട്ടാളിയും റിമാണ്ടില്‍; മുഖ്യപ്രതിയുടെ ബന്ധുവടക്കം രണ്ടുപേര്‍ കൂടി പിടിയില്‍
കുന്താപുരം: കര്‍ണാടക കുന്താപുരത്ത് 25കാരിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവതിയുടെ കാമുകനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശിയും കോട്ടേശ്വര മൂടുഗോപാടിയില്‍ താമസക്കാരനുമായ അസീസ് (32), കൂട്ടാളി മൂടുഗോപാടിയിലെ റഹീം (34) എന്നിവരെയാണ് കുന്താപുരം ഹെമ്മാഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. അസീസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ജൂണ്‍ ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. റഹീമിനെ […]

കുന്താപുരം: കര്‍ണാടക കുന്താപുരത്ത് 25കാരിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവതിയുടെ കാമുകനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശിയും കോട്ടേശ്വര മൂടുഗോപാടിയില്‍ താമസക്കാരനുമായ അസീസ് (32), കൂട്ടാളി മൂടുഗോപാടിയിലെ റഹീം (34) എന്നിവരെയാണ് കുന്താപുരം ഹെമ്മാഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. അസീസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ജൂണ്‍ ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. റഹീമിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. അസീസിന്റെ ഭാര്യ സല്‍മ(30)യും കേസില്‍ പ്രതിയാണ്. അസീസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് കാസര്‍കോട് സ്വദേശിയായ ബന്ധുവടക്കം രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്താപുരത്തെ ഒരു വസ്ത്രാലയത്തില്‍ ജീവനക്കാരിയായിരുന്ന 25കാരിയുമായി അസീസ് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അസീസ് അടുപ്പം സ്ഥാപിച്ചത്. പിന്നീട് അസീസ് യുവതിയെ തന്റെ താമസ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിനിടെ യുവതിയെ വിവാഹം ചെയ്യുന്നതിനെ അസീസിന്റെ ഭാര്യ സല്‍മ എതിര്‍ത്തു. ഇതിലുള്ള മനോവിഷമം മൂലം യുവതി മെയ് 23ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 25നാണ് മരണം സംഭവിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ അസീസും ഭാര്യ സല്‍മയുമാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസീസിനും ഭാര്യക്കുമെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് പൊലീസ് കേസെടുത്തത്. യുവതി മരിച്ചതോടെ അസീസ് കുന്താപുരം വിട്ട് കാസര്‍കോട്ടെ ബന്ധുവീട്ടിലെത്തുകയും ഒളിവില്‍ കഴിയുകയുമായിരുന്നു. ഇതുസംബന്ധിച്ച് സൂചന ലഭിച്ച പ്രത്യേക അന്വേഷണസംഘമാണ് കാസര്‍കോട്ടെത്തി അസീസിനെ കസ്റ്റഡിയിലെടുത്തത്.
ഡിവൈഎസ്പി ശ്രീകാന്ത് കെ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപീകൃഷ്ണ, സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീധര്‍ നായക്, സദാശിവ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.