കുന്താപുരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍

കുന്താപുരം: കുന്താപുരത്ത് കഞ്ചാവും ബ്രൗണ്‍ ഷുഗറും വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കന്നഡ കാര്‍വാര്‍ ബിനാഗയിലെ അസ്ബാബാഗ് സ്വദേശി മുഹമ്മദ് ജാഫര്‍ ഗുഡുമിയ(28)യെയാണ് കുന്താപുരം സബ് ഡിവിഷന്‍ ഡിവൈഎസ്പി കെ ശ്രീകാന്ത് അറസ്റ്റ് ചെയ്തത്. കുന്താപുരം ശാസ്ത്രി പാര്‍ക്കില്‍ നിന്നാണ് ജാഫറിനെ കഞ്ചാവും മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. ജാഫറില്‍ നിന്ന് 40,000 രൂപ വിലമതിക്കുന്ന 1.810 കിലോ കഞ്ചാവും 10,000 രൂപ വിലമതിക്കുന്ന 1 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് മൊബൈല്‍ ഫോണുകളും […]

കുന്താപുരം: കുന്താപുരത്ത് കഞ്ചാവും ബ്രൗണ്‍ ഷുഗറും വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കന്നഡ കാര്‍വാര്‍ ബിനാഗയിലെ അസ്ബാബാഗ് സ്വദേശി മുഹമ്മദ് ജാഫര്‍ ഗുഡുമിയ(28)യെയാണ് കുന്താപുരം സബ് ഡിവിഷന്‍ ഡിവൈഎസ്പി കെ ശ്രീകാന്ത് അറസ്റ്റ് ചെയ്തത്. കുന്താപുരം ശാസ്ത്രി പാര്‍ക്കില്‍ നിന്നാണ് ജാഫറിനെ കഞ്ചാവും മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. ജാഫറില്‍ നിന്ന് 40,000 രൂപ വിലമതിക്കുന്ന 1.810 കിലോ കഞ്ചാവും 10,000 രൂപ വിലമതിക്കുന്ന 1 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് മൊബൈല്‍ ഫോണുകളും 1,500 രൂപയുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്‍, അഡീഷണല്‍ എസ്പി കുമാര്‍ചന്ദ്ര, ഡിവൈഎസ്പി ശ്രീകാന്ത്, കുന്താപുരം പൊലീസ് സബ് ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ രാഘവേന്ദ്ര ഉപ്പുണ്ട, രാമു ഹെഗ്‌ഡെ, വിജയ് കുമാര്‍, രമേഷ് കുലാല്‍, രാഘവേന്ദ്ര മൊഗേര, വിജിത്ത്, ജീപ്പ് ഡ്രൈവര്‍ രാജു എന്നിവരും മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it