സുള്ള്യയില്‍ ഭര്‍തൃമതിയെ ബന്ദിയാക്കി 1,52,000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികള്‍ കൂടി അറസ്റ്റില്‍

സുള്ള്യ: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ ഭര്‍തൃമതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തിക്, യധുകുമാര്‍, ദീക്ഷിത് കെ.എന്‍, ബി. നരസിംഹന്‍ എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. 20,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ചട്ടേക്കല്ലിലെ അംബരീഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ […]

സുള്ള്യ: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ ഭര്‍തൃമതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തിക്, യധുകുമാര്‍, ദീക്ഷിത് കെ.എന്‍, ബി. നരസിംഹന്‍ എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. 20,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ചട്ടേക്കല്ലിലെ അംബരീഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് കവര്‍ച്ച നടന്നത്. സംഭവസമയം അംബരീഷ് പുറത്തുപോയിരുന്നു. അംബരീഷിന്റെ ഭാര്യ ആശ എസ് ഹെഗ്ഗഡെ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ആശയെ വായമൂടിക്കെട്ടിയും കൈകാലുകള്‍ ബന്ധിച്ചും ബന്ദിയാക്കിയ ശേഷം 1,52,000 രൂപയും 83 ഗ്രാം സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു.

Related Articles
Next Story
Share it