മംഗളൂരുവില്‍ ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തു. ബെന്‍ഗ്രെ സ്വദേശി മുഹമ്മദ് സിനാന്‍ (19), ബെങ്കരെയിലെ മുഹമ്മദ് സഹീല്‍ (22), ഉള്ളാള്‍ സ്വദേശി ഫൈസല്‍ (35), നന്ദവാര സ്വദേശി മുഹമ്മദ് സഹീല്‍ (18) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 2,15,000 രൂപ വിലമതിക്കുന്ന ആറ് ഇരുചക്ര വാഹനങ്ങള്‍ പിടികൂടി ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഹൊക്കോട്ടു ഗ്രൗണ്ട് സിറ്റി കോംപ്ലക്‌സ്, കൊറഗജ്ജ കട്ടെ കോട്ടേക്കര്‍, കസബ ബെംഗ്രെ […]

മംഗളൂരു: മംഗളൂരുവില്‍ ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തു. ബെന്‍ഗ്രെ സ്വദേശി മുഹമ്മദ് സിനാന്‍ (19), ബെങ്കരെയിലെ മുഹമ്മദ് സഹീല്‍ (22), ഉള്ളാള്‍ സ്വദേശി ഫൈസല്‍ (35), നന്ദവാര സ്വദേശി മുഹമ്മദ് സഹീല്‍ (18) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 2,15,000 രൂപ വിലമതിക്കുന്ന ആറ് ഇരുചക്ര വാഹനങ്ങള്‍ പിടികൂടി ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഹൊക്കോട്ടു ഗ്രൗണ്ട് സിറ്റി കോംപ്ലക്‌സ്, കൊറഗജ്ജ കട്ടെ കോട്ടേക്കര്‍, കസബ ബെംഗ്രെ ഫെറി, ജിമ്മി സൂപ്പര്‍മാര്‍ക്കറ്റ്, കദ്രി സെന്‍ട്രല്‍ മാര്‍ക്കറ്റ്, നന്തൂര്‍ തരിത്തോട്ട എന്നിവിടങ്ങളില്‍നിന്നാണ് ബൈക്കുകള്‍ മോഷണം പോയത്. മാര്‍ച്ച് 27നും 30നും ഇടയില്‍ ആറ് ബൈക്കുകളില്‍ അഞ്ചെണ്ണവും മാര്‍ച്ച് 7ന് ഒരു ബൈക്കും മോഷ്ടിക്കപ്പെട്ടു. സിസിബി എസിപി പിഎ ഹെഗ്ഡെ, ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍, പിഎസ്ഐ സുദീപ്, ശരണപ്പ ഭണ്ഡാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles
Next Story
Share it