ടാക്‌സി വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ മംഗളൂരു-ഉള്ളാള്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

ഉഡുപ്പി: ടാക്‌സി വാടകയ്‌ക്കെടുത്ത് കാര്‍വാറിലേക്ക് കൊണ്ടുപോയി കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ നാലുപേരെ മണിപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി ചരണ്‍ (35), ഷിര്‍വ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍ (39), ബണ്ട്വാളിലെ ശരത് പൂജാരി (36), മംഗളൂരു സ്വദേശി ജയപ്രസാദ് (43) എന്നിവരാണ് അറസ്റ്റിലായത്. ശാന്തിനഗര്‍ ബഡഗുബെട്ടുവിലെ ശ്രീധര ഭക്ത (61)യുടെ പണവും വാച്ചുമാണ് തട്ടിയെടുത്തത്. ഏപ്രില്‍ 27ന് വൈകുന്നേരം ശ്രീധരഭക്തയുടെ ടാക്‌സി മണിപ്പാലിലെ ടൈഗര്‍ സര്‍ക്കിളിന് സമീപം നിര്‍ത്തിയിട്ടിരുന്നു. തുളു ഭാഷ സംസാരിക്കുന്ന […]

ഉഡുപ്പി: ടാക്‌സി വാടകയ്‌ക്കെടുത്ത് കാര്‍വാറിലേക്ക് കൊണ്ടുപോയി കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ നാലുപേരെ മണിപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി ചരണ്‍ (35), ഷിര്‍വ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍ (39), ബണ്ട്വാളിലെ ശരത് പൂജാരി (36), മംഗളൂരു സ്വദേശി ജയപ്രസാദ് (43) എന്നിവരാണ് അറസ്റ്റിലായത്. ശാന്തിനഗര്‍ ബഡഗുബെട്ടുവിലെ ശ്രീധര ഭക്ത (61)യുടെ പണവും വാച്ചുമാണ് തട്ടിയെടുത്തത്. ഏപ്രില്‍ 27ന് വൈകുന്നേരം ശ്രീധരഭക്തയുടെ ടാക്‌സി മണിപ്പാലിലെ ടൈഗര്‍ സര്‍ക്കിളിന് സമീപം നിര്‍ത്തിയിട്ടിരുന്നു. തുളു ഭാഷ സംസാരിക്കുന്ന 35നും 45നും ഇടയില്‍ പ്രായമുള്ള നാല് പേര്‍ കാര്‍വാറിലേക്ക് പോകാന്‍ കാര്‍ വാടകയ്‌ക്കെടുത്തു. രാത്രി 8.40ഓടെ ടാക്‌സി അങ്കോള റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ ശ്രീധരഭക്തയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്‍സീറ്റില്‍ ഇരുന്ന ഒരാള്‍ ഡ്രൈവര്‍ ഭക്തയുടെ കഴുത്തില്‍ പിടിച്ചു. പിന്നീട് മറ്റ് മൂന്ന് പേര്‍ ഡ്രൈവറെ സീറ്റില്‍ നിന്ന് വലിച്ചിറക്കി പിന്‍സീറ്റില്‍ ഇരുത്തി. കത്തി കാണിച്ച് ഭക്തയുടെ പേഴ്‌സിലുണ്ടായിരുന്ന 3000 രൂപയും വാച്ചും കവര്‍ച്ച ചെയ്യുകയായിരുന്നു. സംഘത്തിലൊരാള്‍ കാര്‍ കുന്താപുരത്തേക്ക് തിരിച്ചുവിട്ട് രാത്രി 11.30ഓടെ ആനെഗുഡ്ഡെയിലെത്തി എടിഎമ്മിന് സമീപം കാര്‍ നിര്‍ത്തി. ഡ്രൈവര്‍ ഭക്ത എടിഎമ്മിനുള്ളില്‍ കയറി പുറത്തിറങ്ങിയപ്പോള്‍ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് ഭക്ത പിന്നീട് മണിപ്പാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്പി വിഷ്ണുവര്‍ധന്‍, അഡീഷണല്‍ എസ്പി സിദ്ധലിംഗപ്പ, ഡിവൈഎസ്പി സുധാകര്‍ നായക് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. മണിപ്പാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ്, എസ്‌ഐ രാജശേഖര്‍ വണ്ടാലി, ഉദ്യോഗസ്ഥരായ ശൈലേഷ്, നാഗേഷ് നായിക്, പ്രസന്ന, ഇമ്രാന്‍, പ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it