പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികള്‍ കൂടി അറസ്റ്റില്‍; കൊലയാളികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ഉഡുപ്പി: ബ്രഹ്‌മവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്‌മവര്‍ ഗുഡ്ഡയങ്ങാടി ഹൊസൂരിലെ നവീനെ(43) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഗൗതമിനെ(27) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മനോജ് ഭണ്ഡാരി (30), ധനുഷ് (27), ചേതന്‍ കുമാര്‍ (24), തിലക് രാജ് (36), സിദ്ധാര്‍ത്ഥ് എന്നിവരെയാണ് ബ്രഹ്‌മവര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥ് ഒഴികെ എല്ലാവരും […]

ഉഡുപ്പി: ബ്രഹ്‌മവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്‌മവര്‍ ഗുഡ്ഡയങ്ങാടി ഹൊസൂരിലെ നവീനെ(43) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഗൗതമിനെ(27) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മനോജ് ഭണ്ഡാരി (30), ധനുഷ് (27), ചേതന്‍ കുമാര്‍ (24), തിലക് രാജ് (36), സിദ്ധാര്‍ത്ഥ് എന്നിവരെയാണ് ബ്രഹ്‌മവര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥ് ഒഴികെ എല്ലാവരും മാല്‍പെ നിവാസികളാണ്. പ്രതികള്‍ സഞ്ചരിച്ച റിറ്റ്‌സ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. നവീന്‍ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഗൗതം നവീനോട് ആവശ്യപ്പെട്ടെങ്കിലും ബന്ധം തുടര്‍ന്നു. ഇതിലുള്ള വൈരാഗ്യം മൂലം ഗൗതമിന്റെ നേതൃത്വത്തിലുള്ള സംഘം നവീനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബ്രഹ്‌മവര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്തപത്മനാഭ, ബ്രഹ്‌മവര്‍ എസ്.ഐ ഗുരുനാഥ് ഹഡിമാനി, ബ്രഹ്‌മവര്‍, മാല്‍പെ, ഉഡുപ്പി പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവടങ്ങിയ പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഉഡുപ്പി എസ്.പി വിഷ്ണുവര്‍ദ്ധന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

Related Articles
Next Story
Share it