അനധികൃതമായി ചന്ദനതൈലം കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി കര്‍ണാടകയില്‍ പിടിയില്‍; പ്രതി അറസ്റ്റിലായത് 16 വര്‍ഷത്തിന് ശേഷം

പുത്തൂര്‍: കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് കേരളത്തിലേക്ക് അനധികൃതമായി രണ്ട് ലിറ്റര്‍ ചന്ദനത്തൈലം കടത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി 16 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. കാസര്‍കോട് കൊല്ലമ്പാടി സ്വദേശി എം.എം മുഹമ്മദ് റഫീഖിനെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചന്ദനതൈലം കടത്തിയ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കര്‍ണാടക ഫോറസ്റ്റ് ആക്ട് പ്രകാരം പുത്തൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം മുഹമ്മദ് റഫീഖ് ഒളിവില്‍ പോവുകയായിരുന്നു. കോടതി അറസ്റ്റ് […]

പുത്തൂര്‍: കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് കേരളത്തിലേക്ക് അനധികൃതമായി രണ്ട് ലിറ്റര്‍ ചന്ദനത്തൈലം കടത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി 16 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. കാസര്‍കോട് കൊല്ലമ്പാടി സ്വദേശി എം.എം മുഹമ്മദ് റഫീഖിനെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചന്ദനതൈലം കടത്തിയ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കര്‍ണാടക ഫോറസ്റ്റ് ആക്ട് പ്രകാരം പുത്തൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം മുഹമ്മദ് റഫീഖ് ഒളിവില്‍ പോവുകയായിരുന്നു. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലാവുകയായിരുന്നു. പുത്തൂര്‍ സബ് ഡിവിഷന്‍ ഡിവൈഎസ്പി ഗണ പി. കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ഉപ്പളിഗെ, സബ് ഇന്‍സ്‌പെക്ടര്‍ ഉദയരവി എംവൈ, ഹെഡ് കോണ്‍സ്റ്റബിള്‍ അദ്രമ, പ്രവീണ്‍ രവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മുഹമ്മദ് റഫീഖിനെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it