പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ കണ്ടെത്താന്‍ അന്വേഷണം

ബേക്കല്‍: പൊലീസുകാരന്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്ന് പണം തട്ടിയ ആളെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, ഉദുമ ഭാഗങ്ങളിലാണ് പൊലീസിന്റെ പേരുപറഞ്ഞ് ഒരാള്‍ നിരവധിപേരില്‍ നിന്ന് പണം കൈക്കലാക്കിയത്. സ്വന്തമായി വാഹനങ്ങളുള്ളവരെയാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പിനിരയാക്കുന്നത്. ബേക്കല്‍, ഉദുമ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്താല്‍ വാഹന ഉടമകളുടെ മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കുന്ന അജ്ഞാതന്‍ താന്‍ സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാന്‍ സ്‌റ്റേഷനില്‍ പണമടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. സ്റ്റേഷനില്‍ […]

ബേക്കല്‍: പൊലീസുകാരന്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്ന് പണം തട്ടിയ ആളെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, ഉദുമ ഭാഗങ്ങളിലാണ് പൊലീസിന്റെ പേരുപറഞ്ഞ് ഒരാള്‍ നിരവധിപേരില്‍ നിന്ന് പണം കൈക്കലാക്കിയത്. സ്വന്തമായി വാഹനങ്ങളുള്ളവരെയാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പിനിരയാക്കുന്നത്. ബേക്കല്‍, ഉദുമ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്താല്‍ വാഹന ഉടമകളുടെ മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കുന്ന അജ്ഞാതന്‍ താന്‍ സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാന്‍ സ്‌റ്റേഷനില്‍ പണമടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. സ്റ്റേഷനില്‍ നേരിട്ട് അടക്കുമ്പോള്‍ പിഴയായി വന്‍തുക നല്‍കേണ്ടിവരുമെന്നും തന്നെ ചെറിയ തുക ഏല്‍പ്പിച്ചാല്‍ മതിയെന്നും വാഹനം വിട്ടുകിട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും അജ്ഞാതന്‍ ഉറപ്പുനല്‍കുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താന്‍ ഉണ്ടാകുമെന്നും പണവുമായി അങ്ങോട്ട് വന്നാല്‍ മതിയെന്നും വ്യാജപൊലീസുകാരന്‍ ഫോണിലൂടെ അറിയിക്കുന്നു. ഇത് വിശ്വസിച്ച് എത്തുന്ന ആള്‍ പൊലീസുകാരനെന്ന് അവകാശപ്പെടുന്ന ആള്‍ക്ക് പണം നല്‍കുകയാണ് ചെയ്യുന്നത്. വണ്ടി ഉടന്‍ ഇറക്കിതരാമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വിവരം ഫോണില്‍ അറിയിക്കാമെന്നും പറഞ്ഞ് തട്ടിപ്പുകാരന്‍ തിരിച്ചുപോകുകയാണ് ചെയ്യുന്നത്. പിന്നീട് ആളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഈരീതിയില്‍ നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. 2000 രൂപ നഷ്ടമായ ഒരാളും 2500 രൂപ നഷ്ടമായ മറ്റൊരാളും ഇതുസംബന്ധിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് പൊലീസുദ്യോഗസ്ഥന്‍ ചമഞ്ഞ് നടത്തുന്ന തട്ടിപ്പിനെ കുറിച്ച് ബേക്കല്‍ പൊലീസ് അറിഞ്ഞത്.

Related Articles
Next Story
Share it