മൊഗ്രാല്‍പുത്തൂരില്‍ മോഷ്ടാക്കളെ കുടുക്കാന്‍ കൈകോര്‍ത്ത് പൊലീസും നാട്ടുകാരും

മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെ മോഷ്ടാക്കളെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു. മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും പൊലീസിന് എല്ലാ സഹായവും ഉറപ്പ് നല്‍കി. വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ഉപയോഗിക്കാമെന്ന് കാസര്‍കോട് സി ഐ ഷാജി പറഞ്ഞു. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂരില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക […]

മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെ മോഷ്ടാക്കളെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു. മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും പൊലീസിന് എല്ലാ സഹായവും ഉറപ്പ് നല്‍കി. വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ഉപയോഗിക്കാമെന്ന് കാസര്‍കോട് സി ഐ ഷാജി പറഞ്ഞു. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂരില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക ജാഗ്രതാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രവര്‍ത്തകരും പൊലീസും രാത്രിയില്‍ പെട്രോളിംഗ് നടത്തും. സംശയമുള്ള കാര്യങ്ങള്‍ ഉടന്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തും.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ അബ്ദുല്‍ റസാഖ് കാര്യങ്ങള്‍ വിശദീകരിച്ചു.
മാഹിന്‍ കുന്നില്‍ സ്വാഗതവും ഖാദര്‍ കടവത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it