പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് സൗജന്യ യൂണിഫോം വിതരണം നടത്തി

പൊയിനാച്ചി: കുണ്ടംകുഴി നെടുംപൊയിലെ മദര്‍സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തില്‍ വ്യവസായി സുലൈമാന്‍ ആപ്പാസ് സൗജന്യ യൂണിഫോം വിതരണം ചെയ്തു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് തെക്കുംകരയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ധന്യ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എല്ലാ മാസവും പൊയിനാച്ചി ലയണ്‍സ് ക്ലബ്ബിന്റെ വകയായി നടന്നുവരുന്ന സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഭാഗമായാണ് സൗജന്യ യൂണിഫോം വിതരണവും. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഭരതരാജ്, പഞ്ചായത്ത് അംഗം തമ്പാന്‍, സുരേന്ദ്രന്‍ കോളോട്ട്, […]

പൊയിനാച്ചി: കുണ്ടംകുഴി നെടുംപൊയിലെ മദര്‍സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തില്‍ വ്യവസായി സുലൈമാന്‍ ആപ്പാസ് സൗജന്യ യൂണിഫോം വിതരണം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് തെക്കുംകരയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ധന്യ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എല്ലാ മാസവും പൊയിനാച്ചി ലയണ്‍സ് ക്ലബ്ബിന്റെ വകയായി നടന്നുവരുന്ന സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഭാഗമായാണ് സൗജന്യ യൂണിഫോം വിതരണവും. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഭരതരാജ്, പഞ്ചായത്ത് അംഗം തമ്പാന്‍, സുരേന്ദ്രന്‍ കോളോട്ട്, കെ. നാരായണന്‍, മനോജ് പൂക്കുന്നത്, ബാലകൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ പി.എ, വിജയന്‍ കോടോത്ത് സംസാരിച്ചു.
ബഡ്‌സ് സ്‌കൂള്‍ അധ്യപിക സുരന്യ സ്വാഗതവും എസ്.കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it