കവിത സംസ്‌കാരത്തിലേക്കുള്ള സ്ഥിരനിക്ഷേപം -ദിവാകരന്‍ വിഷ്ണുമംഗലം

നീലേശ്വരം: വായന ജീവിതത്തിന് വെളിച്ചം നല്‍കുന്നുവെന്നും കവിതയും മറ്റു സാഹിത്യവും കലയുമെല്ലാം സംസ്‌കാരത്തിലേക്കുള്ള സ്ഥിരനിക്ഷേപമാണെന്നും കവി ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു. ബാങ്ക് റിട്ടേര്‍ഡ് ജീവനക്കാരുടെ സാംസ്‌ക്കാരിക സംഘടനയായ എ.ബി.സി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭവനാങ്കണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റ് എന്നത് ഒരു സങ്കല്‍പം മാത്രമാണെന്നും ശരിയായ ജീവിതത്തിന്റെ ആരംഭമായും അതിനെ കാണാമെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ ജില്ലാ രക്ഷാധികാരി കെ.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനറും നീലേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലറുമായ […]

നീലേശ്വരം: വായന ജീവിതത്തിന് വെളിച്ചം നല്‍കുന്നുവെന്നും കവിതയും മറ്റു സാഹിത്യവും കലയുമെല്ലാം സംസ്‌കാരത്തിലേക്കുള്ള സ്ഥിരനിക്ഷേപമാണെന്നും കവി ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു. ബാങ്ക് റിട്ടേര്‍ഡ് ജീവനക്കാരുടെ സാംസ്‌ക്കാരിക സംഘടനയായ എ.ബി.സി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭവനാങ്കണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ടയര്‍മെന്റ് എന്നത് ഒരു സങ്കല്‍പം മാത്രമാണെന്നും ശരിയായ ജീവിതത്തിന്റെ ആരംഭമായും അതിനെ കാണാമെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ ജില്ലാ രക്ഷാധികാരി കെ.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനറും നീലേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലറുമായ ഗിരധര്‍ രാഘവന്‍ സ്വാഗതം പറഞ്ഞു. ഇ. ബാലകൃഷ്ണന്‍, കെ. വി പുരുഷോത്തമന്‍, എം. മാധവന്‍ നായര്‍, കെ. കരുണാകരന്‍, ടി. വിജയന്‍, പി. ശശീന്ദ്രന്‍, സി.എ. കൃഷ്ണന്‍, വി. നാരായണന്‍, എ. ബാലകൃഷ്ണന്‍ എന്നിവര്‍ ബാങ്കിങ്ങ് അനുഭവങ്ങള്‍ പങ്കിടുകയും കവിതകള്‍ ആലപിക്കുകയും ചെയ്തു. എ.കെ.ബി.ആര്‍.എഫ് ജില്ലാ ട്രഷറര്‍ ടി.കെ. സുരേഷന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it