'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' വൈദ്യരെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉപകരിക്കുന്നത്-അസീസ് തരുവണ

കാസര്‍കോട്: മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പ്രൊഫ. ബി.എഫ് മുഹമ്മദ് അബ്ദുല്‍ റഹ്മാനും അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാനും ചേര്‍ന്നെഴുതിയ 'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്ന പുസ്തകം ഈടുറ്റ ഒരു കൃതിയാണെന്നും സാഹിത്യ ലോകത്തിന് വൈദ്യര്‍ സമ്മാനിച്ച അതുല്യമായ സംഭാവനകളെ മലയാളി വായനക്കാര്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ ഉപകരിക്കുന്നതാണെന്നും ഫറൂഖ് കോളേജ് മലയാള വിഭാഗം മേധാവിയും പ്രമുഖ പ്രഭാഷകനുമായ ഡോ. അസീസ് തരുവണ പറഞ്ഞു. 'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്ന പുസ്തകം കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ […]

കാസര്‍കോട്: മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പ്രൊഫ. ബി.എഫ് മുഹമ്മദ് അബ്ദുല്‍ റഹ്മാനും അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാനും ചേര്‍ന്നെഴുതിയ 'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്ന പുസ്തകം ഈടുറ്റ ഒരു കൃതിയാണെന്നും സാഹിത്യ ലോകത്തിന് വൈദ്യര്‍ സമ്മാനിച്ച അതുല്യമായ സംഭാവനകളെ മലയാളി വായനക്കാര്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ ഉപകരിക്കുന്നതാണെന്നും ഫറൂഖ് കോളേജ് മലയാള വിഭാഗം മേധാവിയും പ്രമുഖ പ്രഭാഷകനുമായ ഡോ. അസീസ് തരുവണ പറഞ്ഞു. 'മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്ന പുസ്തകം കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി. ഉബൈദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. പ്രൊഫ. സി.എച്ച്. അഹ്മദ് ഹുസൈന്‍, അത്തീഖ് റഹ്മാന്‍ ഫൈസി, മുജീബ് അഹ്മദ്, ഡോ. സുഹ്‌റ, അബു ത്വായി, സുബൈദ ടീച്ചര്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഹമീദ് കോളിയടുക്കം, സി.ഐ മുഹമ്മദ് കുഞ്ഞി, അത്തീഖ് റഹ്മാന്‍ ബേവിഞ്ച പ്രസംഗിച്ചു. പ്രൊഫ. ബി.എഫ് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ തങ്ങളുടെ രചനാനുഭവങ്ങള്‍ വിവരിച്ചു. ഡോ. അബ്ദുല്‍ സലാം കൊടുവള്ളി നന്ദി പറഞ്ഞു.

Related Articles
Next Story
Share it