കവി ടി. ഉബൈദ് മാപ്പിള കലാ അക്കാദമി: സര്‍ക്കാറിനെയും എന്‍.എ നെല്ലിക്കുന്നിനെയും അഭിനന്ദിച്ചു

കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ടി. ഉബൈദ് മാപ്പിളകലാ അക്കാദമി സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വക കൊള്ളിച്ച സംസ്ഥാന സര്‍ക്കാറിനെയും ഇതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെയും ടി. ഉബൈദ് സാഹിത്യ കലാപഠന കേന്ദ്രം അഭിനന്ദിച്ചു. ഉബൈദ് മാഷിന്റെ സമകാലികരായ സാഹിത്യ-സാംസ്‌കാരിക നായകര്‍ക്കെല്ലാം സര്‍ക്കാര്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഉബൈദിന്റെ പേരില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് ബജറ്റില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി […]

കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ടി. ഉബൈദ് മാപ്പിളകലാ അക്കാദമി സ്ഥാപിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വക കൊള്ളിച്ച സംസ്ഥാന സര്‍ക്കാറിനെയും ഇതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെയും ടി. ഉബൈദ് സാഹിത്യ കലാപഠന കേന്ദ്രം അഭിനന്ദിച്ചു. ഉബൈദ് മാഷിന്റെ സമകാലികരായ സാഹിത്യ-സാംസ്‌കാരിക നായകര്‍ക്കെല്ലാം സര്‍ക്കാര്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഉബൈദിന്റെ പേരില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് ബജറ്റില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വക കൊള്ളിച്ചത്. മലയാളത്തിലെ അറിയപ്പെടുന്ന കവിയും വിവര്‍ത്തകനും സംസ്ഥാന പുരസ്‌കാരം നേടിയ അധ്യാപകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായി നാടിന് വെളിച്ചം പകര്‍ന്ന ഉബൈദ് മാഷിനെ ഓര്‍ക്കാനും അദ്ദേഹത്തിന് സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്താനും തയ്യാറായ സര്‍ക്കാറും ഇതിനുവേണ്ടി ആത്മാര്‍ത്ഥമായ ശ്രമം നടത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കവിയോട് വലിയ ആദരവും നീതിയും പുലര്‍ത്തിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. ഈ ആവശ്യം ഉബൈദ് പഠന കേന്ദ്രം നേരത്തെ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഉന്നയിച്ചിരുന്നു. സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ഇതിന് വേണ്ടി കൂടുതല്‍ തുക അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ റഹ്മാന്‍ തായലങ്ങാടി, അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി വി.വി പ്രഭാകരന്‍, അഷ്‌റഫലി ചേരങ്കൈ, കരുണ്‍ താപ്പ, കെ.എം അബ്ദുല്‍ റഹ്മാന്‍, മുജീബ് അഹ്മദ്, റഹീം ചൂരി സംസാരിച്ചു. സെക്രട്ടറി പി.എസ് ഹമീദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it