കാനായി കുഞ്ഞിരാമനും സി. രാധാകൃഷ്ണനും മഹാകവി രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാരം

കാഞ്ഞങ്ങാട്: മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശില്‍പി കാനായി കുഞ്ഞിരാമന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. 25,000 രൂപ വീതവും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ആയുര്‍വേദ രംഗത്തെ മികവിന് ശിവപ്രസാദ് എസ്. ഷേണായിക്ക് സംരംഭകത്വശ്രീ പുരസ്‌കാരം നല്‍കും. സോഷ്യല്‍ മീഡിയ സിംഗര്‍ ഗായകശ്രീ പുരസ്‌കാരം അനീഷ് മട്ടന്നൂരിന് നല്‍കും. മികച്ച പ്രവര്‍ത്തനത്തിനുള്ള ക്ഷേത്ര കര്‍മ പുരസ്‌കാരത്തിന് മല്ലം ദുര്‍ഗ പരമേശ്വരി ക്ഷേത്രം, ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത […]

കാഞ്ഞങ്ങാട്: മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശില്‍പി കാനായി കുഞ്ഞിരാമന്‍, സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. 25,000 രൂപ വീതവും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ആയുര്‍വേദ രംഗത്തെ മികവിന് ശിവപ്രസാദ് എസ്. ഷേണായിക്ക് സംരംഭകത്വശ്രീ പുരസ്‌കാരം നല്‍കും. സോഷ്യല്‍ മീഡിയ സിംഗര്‍ ഗായകശ്രീ പുരസ്‌കാരം അനീഷ് മട്ടന്നൂരിന് നല്‍കും. മികച്ച പ്രവര്‍ത്തനത്തിനുള്ള ക്ഷേത്ര കര്‍മ പുരസ്‌കാരത്തിന് മല്ലം ദുര്‍ഗ പരമേശ്വരി ക്ഷേത്രം, ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം, വള്ളുവന്‍ കടവ് മുത്തപ്പന്‍ മടപ്പുര എന്നീ ആരാധനാലയങ്ങള്‍ അര്‍ഹമായി. ഗാനരചയിതാവ് ശ്രീശൈലം രാധാകൃഷ്ണനെ ആദരിക്കും. 20ന് രാവിലെ 11ന് ഹോട്ടല്‍ എമിറേറ്റ്‌സില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് പുരസ്‌കാരങ്ങള്‍ നല്‍കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സുകുമാരന്‍ പെരിയച്ചൂര്‍, എസ്.പി. ഷാജി, കെ.എന്‍. ശ്രീകണ്ഠന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, മോഹനന്‍ വാഴക്കോട് സംബന്ധിച്ചു.

Related Articles
Next Story
Share it