ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' 10ന് കവി റഫീഖ് അഹമദ് പ്രകാശനം ചെയ്യും

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ശ്വാസകോശ രോഗ ചികിത്സാ വിദഗ്ദനുമായ ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ നാലാമത്തെ പുസ്തകമായ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഏറ്റുവാങ്ങും. 10ന് വെള്ളിയാഴ്ച 4 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പ്രകാശന ചടങ്ങ്. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. കെ.വി മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും ശ്വാസകോശ രോഗ ചികിത്സാ വിദഗ്ദനുമായ ഡോ. എ.എ. അബ്ദുല്‍ സത്താറിന്റെ നാലാമത്തെ പുസ്തകമായ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഏറ്റുവാങ്ങും. 10ന് വെള്ളിയാഴ്ച 4 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പ്രകാശന ചടങ്ങ്. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. കെ.വി മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോധരന്‍, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി, എഴുത്തുകാരി എം.എ. മുംതാസ് ടീച്ചര്‍, ടി.എ. ഇബ്രാഹിം കോഴിക്കോട്, എം.എ. ഹസ്സന്‍, എരിയാല്‍ ഷരീഫ് സംസാരിക്കും. സാഹിത്യവേദി വൈസ് പ്രസിഡണ്ട് അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതവും എം.വി. സന്തോഷ് കുമാര്‍ നന്ദിയും പറയും. ഡോ. അബ്ദുല്‍ സത്താര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കും. ഹുബാഷിക പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Related Articles
Next Story
Share it