റഫി മഹല്‍ കവി പി. സീതിക്കുഞ്ഞിയുടെ 46-ാം ചരമ വാര്‍ഷികം ആചരിച്ചു
തളങ്കര: മാണിക്യമാല എന്ന കൃതിയുടെ കര്‍ത്താവും അധ്യാപകനും ടി. ഉബൈദ് സാഹിബിന്റെ സമശീര്‍ഷനുമായ പി. സീതിക്കുഞ്ഞി മാസ്റ്ററുടെ 46-ാം ചരമ വാര്‍ഷികം റഫി മഹലില്‍ ആചരിച്ചു. കവിയും ഗായകനും മാപ്പിളപ്പാട്ടു രചയിതാവും ആയിരുന്ന സീതിക്കുഞ്ഞി ഒരിക്കലും മറക്കാനാവാത്ത ഒരധ്യാപകന്‍ കൂടി ആയിരുന്നെന്ന് റഫിമഹലില്‍ ഒത്തുചേര്‍ന്ന ശിഷ്യ ഗാനങ്ങള്‍ ഓര്‍ത്തെടുത്തു.മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ ചടങ്ങില്‍ പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ് മുഹമ്മദ്കുഞ്ഞി അനുസ്മരണ ഭാഷണം നടത്തി. സീതിക്കുഞ്ഞി മാസ്റ്ററുടെ പല […]

തളങ്കര: മാണിക്യമാല എന്ന കൃതിയുടെ കര്‍ത്താവും അധ്യാപകനും ടി. ഉബൈദ് സാഹിബിന്റെ സമശീര്‍ഷനുമായ പി. സീതിക്കുഞ്ഞി മാസ്റ്ററുടെ 46-ാം ചരമ വാര്‍ഷികം റഫി മഹലില്‍ ആചരിച്ചു. കവിയും ഗായകനും മാപ്പിളപ്പാട്ടു രചയിതാവും ആയിരുന്ന സീതിക്കുഞ്ഞി ഒരിക്കലും മറക്കാനാവാത്ത ഒരധ്യാപകന്‍ കൂടി ആയിരുന്നെന്ന് റഫിമഹലില്‍ ഒത്തുചേര്‍ന്ന ശിഷ്യ ഗാനങ്ങള്‍ ഓര്‍ത്തെടുത്തു.
മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ ചടങ്ങില്‍ പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ.എസ് മുഹമ്മദ്കുഞ്ഞി അനുസ്മരണ ഭാഷണം നടത്തി. സീതിക്കുഞ്ഞി മാസ്റ്ററുടെ പല രചനകളും പഠന വിധേയമാക്കേണ്ടതാണെന്ന് തുടര്‍ന്ന് പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു.
മുഹമ്മദ് ബഷീര്‍ കെ.എ., ബി.എസ് മഹമൂദ്, ടി.എസ്.എ. ഗഫൂര്‍, എന്‍.എം അബ്ദുല്ല, ടി.എസ് ബഷീര്‍, ഉസ്മാന്‍ കടവത്ത്, ഏരിയാല്‍ ശരീഫ്, എന്‍.എ അഷ്റഫ്, അബ്ദുല്ല ബി. യു., മാഹിന്‍ ലോഫ്, ഹമീദ് തെരുവത്ത്, ഷരീഫ് സാഹെബ്, എന്‍.എ അബ്ദുല്ലക്കുഞ്ഞി, ടി.എം.എ റഹ്‌മാന്‍, റഹീം തെരുവത്ത്, കുഞ്ഞാമു സംസാരിച്ചു.
യോഗം ലോകപ്രശസ്ത മുസ്ലിം മതപണ്ഡിതന്‍ യുസഫുല്‍ ഖറദാവിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഡോ. എ.എ മുഹമ്മദ്കുഞ്ഞി, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, സാബിര്‍ പള്ളം, ത്യാഗരാജന്‍ ചാളക്കടവ്, മാലിക് തളങ്കര, നെല്ലിക്കുന്ന് തൈവളപ്പ് കുഞ്ഞാമു ഹാജി, ചെമനാട് പട്ടാളം അബ്ദുല്ല എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.