'മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ...'; കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി, മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്ന് ഭീഷണി സന്ദേശം

തിരുവനന്തപുരം: 'മനുഷ്യനാകണം' എന്ന കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി. ചോപ്പ് എന്ന സിനിമയ്ക്കായി എഴുതിയ 'മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ...' എന്നുതുടങ്ങുന്ന കവിതയുടെ പേരില്‍ ബുധനാഴ്ചയാണ് മുരുകന്‍ കട്ടാക്കടക്കെതിരെ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. വിളി വന്നത് മഹാരാഷ്ട്രയില്‍ നിന്നാണെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. കണ്ണൂരുകാരന്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. താനൊരു നല്ല കവിയായിരുന്നുവെന്നും എന്നാല്‍ ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാള്‍ പറഞ്ഞെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. […]

തിരുവനന്തപുരം: 'മനുഷ്യനാകണം' എന്ന കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി. ചോപ്പ് എന്ന സിനിമയ്ക്കായി എഴുതിയ 'മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ...' എന്നുതുടങ്ങുന്ന കവിതയുടെ പേരില്‍ ബുധനാഴ്ചയാണ് മുരുകന്‍ കട്ടാക്കടക്കെതിരെ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

വിളി വന്നത് മഹാരാഷ്ട്രയില്‍ നിന്നാണെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. കണ്ണൂരുകാരന്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. താനൊരു നല്ല കവിയായിരുന്നുവെന്നും എന്നാല്‍ ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാള്‍ പറഞ്ഞെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എഴുതാന്‍ തന്നെയാണ് തീരുമാനമെന്നും സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles
Next Story
Share it