പാഠഭാഗത്ത് നിന്ന് അല്ലാമ ഇഖ്ബാലും പുറത്തേക്ക്
ന്യൂഡല്‍ഹി: സാരെ ജഹാംസെ അച്ഛായുടെ രചയിതാവ് അല്ലാമ മുഹമ്മദ് ഇഖ്ബാലും പാഠഭാഗത്ത് നിന്ന് പുറത്തേക്ക്. അല്ലാമ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ തീരുമാനം. പാഠഭാഗം ഒഴിവാക്കുന്നതില്‍ തീരുമാനം എടുത്ത് കൊണ്ട് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ ഇന്നലെ പ്രമേയം പാസാക്കി. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോഡേണ്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പാഠഭാഗത്തില്‍ നിന്നാണ് 'ഇഖ്ബാല്‍: കമ്മ്യൂണിറ്റി' എന്ന യൂണിറ്റ് ഒഴിവാക്കിയത്. 11 […]

ന്യൂഡല്‍ഹി: സാരെ ജഹാംസെ അച്ഛായുടെ രചയിതാവ് അല്ലാമ മുഹമ്മദ് ഇഖ്ബാലും പാഠഭാഗത്ത് നിന്ന് പുറത്തേക്ക്. അല്ലാമ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ തീരുമാനം. പാഠഭാഗം ഒഴിവാക്കുന്നതില്‍ തീരുമാനം എടുത്ത് കൊണ്ട് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ ഇന്നലെ പ്രമേയം പാസാക്കി. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോഡേണ്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പാഠഭാഗത്തില്‍ നിന്നാണ് 'ഇഖ്ബാല്‍: കമ്മ്യൂണിറ്റി' എന്ന യൂണിറ്റ് ഒഴിവാക്കിയത്. 11 യൂണിറ്റുകളിലൂടെ പ്രധാന ദാര്‍ശനികരുടെ ആശയങ്ങള്‍ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അല്ലാമ മുഹമ്മദ് ഇഖ്ബാലിന് പുറമെ മഹാത്മാഗാന്ധി, ബി.ആര്‍ അംബേദ്ക്കര്‍, രാം മോഹന്‍ റോയ്, പണ്ഡിത രമാഭായ്, സ്വാമി വിവേകാന്ദന്‍ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങളായിരുന്നു സിലബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കാന്‍ പ്രമേയം പാസാക്കിയത്. അക്കാദമിക് കൗണ്‍സില്‍ തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിച്ച് അവസാന തീരുമാനം എടുക്കും.
സര്‍വ്വകലാശാലയുടെ നീക്കത്തെ എ.ബി.വി.പി സ്വാഗതം ചെയ്തു. അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ പാക്കിസ്ഥാന്റെ ദാര്‍ശനിക പിതാവ് എന്നാണ് അറിയപ്പെടുന്നതെന്നും മുസ്ലിം ലീഗിന്റെ നേതാവായി ജിന്നയെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും എ.ബി.വി.പി കുറ്റപ്പെടുത്തുന്നു.
ജിന്നയെ പോലെ തന്നെ ഇന്ത്യയുടെ വിവചനത്തിന് അല്ലാമ ഇഖ്ബാലും ഉത്തരവാദിയാണെന്നും എ.ബി.വി.പി കുറ്റപ്പെടുത്തി.