ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന് ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി തനിക്ക് ആരോഗ്യപരമായി വളരെയധികം പ്രശ്‌നങ്ങളുണ്ടെന്നും നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഗഹം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന് ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതി ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി തനിക്ക് ആരോഗ്യപരമായി വളരെയധികം പ്രശ്‌നങ്ങളുണ്ടെന്നും നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഗഹം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Related Articles
Next Story
Share it