പി.എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡ് വി.അബ്ദുല്‍ സലാമിന്
കാസര്‍കോട്: ഒരു നേരത്തെ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരെയും അനാഥരെയും ജനമൈത്രി പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തി അന്നമൂട്ടാന്‍ മുന്നിട്ടിറങ്ങിയ വി. അബ്ദുല്‍ സലാം മികച്ച സാമൂഹ്യ പ്രവര്‍ത്തകന് കാന്‍ഫെഡ് സോഷ്യല്‍ ഫോറം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡിന് അര്‍ഹനായി.സന്നദ്ധസേവന ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍, ജന.സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ അബൂബക്കര്‍ പാറയില്‍, കരിവെള്ളൂര്‍ വിജയന്‍, സി പി വി […]

കാസര്‍കോട്: ഒരു നേരത്തെ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരെയും അനാഥരെയും ജനമൈത്രി പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തി അന്നമൂട്ടാന്‍ മുന്നിട്ടിറങ്ങിയ വി. അബ്ദുല്‍ സലാം മികച്ച സാമൂഹ്യ പ്രവര്‍ത്തകന് കാന്‍ഫെഡ് സോഷ്യല്‍ ഫോറം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡിന് അര്‍ഹനായി.
സന്നദ്ധസേവന ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.
കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍, ജന.സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ അബൂബക്കര്‍ പാറയില്‍, കരിവെള്ളൂര്‍ വിജയന്‍, സി പി വി വിനോദ്കുമാര്‍, എന്‍ സുകുമാരന്‍, കെ.ആര്‍ ജയചന്ദ്രന്‍, കെ.വി ലിഷ എന്നിവര്‍ സംബന്ധിച്ചു. 2019ല്‍ പത്മശ്രീ ഡോക്ടര്‍ അലി മണിക് ഫാനില്‍ നിന്നും പ്രവര്‍ത്തനശ്രീ പുരസ്‌കാരവും 2021ല്‍ കലാ സാംസ്‌കാരിക മികവിന് കേരള സര്‍ക്കാരിന്റെ പ്രശംസാ പത്രവും 2022 എപ്പിസ് ഇന്ത്യ എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.
1994 പൊലീസ് കോണ്‍സ്റ്റബിള്‍ ആയി സര്‍വീസില്‍ കയറിയ വി. അബ്ദുല്‍സലാം തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലും, റവന്യൂ വകുപ്പിലും ജോലി ചെയ്തതിനു ശേഷം ഇപ്പോള്‍ തൊഴില്‍ നൈപുണ്യ വകുപ്പില്‍ സര്‍വീസില്‍ തുടരുന്നു. കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ഷാഹിനയാണ് ഭാര്യ. രണ്ടു മക്കള്‍ റിഷില്‍, ഇഷാല്‍.