അബ്ദുല്‍സലാമിന് പി.എന്‍ പണിക്കര്‍ പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: കാന്‍ഫെഡ് സോഷ്യല്‍ ഫോറം ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള 2023-ലെ പി.എന്‍. പണിക്കര്‍ സ്മാരക സംസ്ഥാന അവാര്‍ഡ് തൊഴില്‍ നൈപുണ്യ വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.അബ്ദുല്‍ സലാമിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. കാസര്‍കോട് നാര്‍ക്കോട്ടിക് വിഭാഗം ഡി.വൈ.എസ്.പി എം.എ. മാത്യു പ്രശംസാ പത്രം കൈമാറി. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ രവി കൊട്ടോടി, അനില്‍ നീലാംബരി, അബൂ ത്വായി, എം.എ. മുംതാസ്, അമീര്‍ പള്ളിയാന്‍, […]

കാസര്‍കോട്: കാന്‍ഫെഡ് സോഷ്യല്‍ ഫോറം ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള 2023-ലെ പി.എന്‍. പണിക്കര്‍ സ്മാരക സംസ്ഥാന അവാര്‍ഡ് തൊഴില്‍ നൈപുണ്യ വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.അബ്ദുല്‍ സലാമിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. കാസര്‍കോട് നാര്‍ക്കോട്ടിക് വിഭാഗം ഡി.വൈ.എസ്.പി എം.എ. മാത്യു പ്രശംസാ പത്രം കൈമാറി. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ രവി കൊട്ടോടി, അനില്‍ നീലാംബരി, അബൂ ത്വായി, എം.എ. മുംതാസ്, അമീര്‍ പള്ളിയാന്‍, ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂര്‍ വിജയന്‍, പ്രൊഫ. എ. ശ്രീനാഥ്, സി.പി.വി. വിനോദ് കുമാര്‍, എന്‍. സുകുമാരന്‍, കെ.ആര്‍ ജയചന്ദ്രന്‍ സംസാരിച്ചു. അബൂബക്കര്‍ പാറ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. മാധവന്‍ മലാങ്കാട്, ഹനീഫ കടപ്പുറം എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു. വി. അബ്ദുല്‍ സലാം മറുപടി പ്രസംഗം നടത്തി.

Related Articles
Next Story
Share it