അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി; ഒത്തൊരുമിച്ച് പൊരുതാം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ട്. അത് ഇനിയും തുടരും. 45 വയസിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്‌സിന്‍ ലഭ്യമാക്കും. സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയുടെ പ്രയോജനം പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്-പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം […]

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ട്. അത് ഇനിയും തുടരും. 45 വയസിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്‌സിന്‍ ലഭ്യമാക്കും. സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയുടെ പ്രയോജനം പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്-പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരും ഒത്തൊരുമിച്ചുള്ള പോരാട്ടം ആവശ്യമാണ്. വിശ്വസീയനമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടണം. സംസ്ഥാന സര്‍ക്കാരുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഒന്നാം തരംഗത്തെ നമ്മള്‍ വിജയകരമായി നേരിട്ടു. രാജ്യത്തിന്റെ മനോവീര്യം വര്‍ധിച്ചു. വലിയ ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാല്‍ ഈ കൊടുങ്കാറ്റ്(രണ്ടാം തരംഗം) രാജ്യത്തെ പിടിച്ചു കുലുക്കിക്കളഞ്ഞു-അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it