മൈസൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

മൈസൂരു: മൈസൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. മൈസൂര്‍ ജില്ലയിലെ കടകോള ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രഹ്ലാദ് മോദിയുടെ താടിയെല്ലിനാണ് പരിക്കേറ്റത്. മകന്‍ മെഹുല്‍ പ്രഹ്ലാദ് മോദി, മരുമകള്‍ ജിന്‍ഡല്‍ മോദി, ആറുവയസ്സുള്ള ചെറുമകന്‍ മേനത് മെഹുല്‍ മോദി എന്നിവര്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.പ്രഹ്ലാദ് മോദി കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ബന്ദിപ്പൂരിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് സ്റ്റിയറിംഗിന്റെ […]

മൈസൂരു: മൈസൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. മൈസൂര്‍ ജില്ലയിലെ കടകോള ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രഹ്ലാദ് മോദിയുടെ താടിയെല്ലിനാണ് പരിക്കേറ്റത്. മകന്‍ മെഹുല്‍ പ്രഹ്ലാദ് മോദി, മരുമകള്‍ ജിന്‍ഡല്‍ മോദി, ആറുവയസ്സുള്ള ചെറുമകന്‍ മേനത് മെഹുല്‍ മോദി എന്നിവര്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
പ്രഹ്ലാദ് മോദി കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ബന്ദിപ്പൂരിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടമാവുകയും കാര്‍ റോഡരികിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. കൃത്യസമയത്ത് എയര്‍ബാഗുകള്‍ തുറന്നതിനാല്‍ അപകടത്തിന്റെ ആഘാതം കുറയുകയും യാത്രക്കാര്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൈസൂരു പൊലീസ് സൂപ്രണ്ട് സീമ ലത്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിരുന്നു. മൈസൂരു സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പരിക്കേറ്റവരെ ജെഎസ്എസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആസ്പത്രി സൂപ്രണ്ട് ഡോ. മധു അറിയിച്ചു.

Related Articles
Next Story
Share it