പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തും; നിശ്ചയിച്ച പരിപാടിയില്‍ മാറ്റം വരുത്തി

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മംഗളൂരു സന്ദര്‍ശന സമയത്തില്‍ നേരിയ മാറ്റം. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് മോദി നഗരത്തിലെത്തുമെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പോകുമെന്നും അറിയുന്നു.അന്ന് വൈകിട്ട് നാലിന് നടത്താനിരുന്ന പൊതുപരിപാടി ഉച്ചയ്ക്ക് ഒന്നിന് തന്നെ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന.കൊച്ചിയില്‍ നിന്ന് നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മോദി, വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ എന്‍എംപിടിയുടെ ഹെലിപാഡില്‍ ഇറങ്ങും. മോദി എന്‍എംപിടിയില്‍ നിന്ന് റോഡ് മാര്‍ഗം ഗോള്‍ഡ് ഫിഞ്ച് സിറ്റിയില്‍ […]

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മംഗളൂരു സന്ദര്‍ശന സമയത്തില്‍ നേരിയ മാറ്റം. സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് മോദി നഗരത്തിലെത്തുമെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പോകുമെന്നും അറിയുന്നു.
അന്ന് വൈകിട്ട് നാലിന് നടത്താനിരുന്ന പൊതുപരിപാടി ഉച്ചയ്ക്ക് ഒന്നിന് തന്നെ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന.
കൊച്ചിയില്‍ നിന്ന് നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മോദി, വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ എന്‍എംപിടിയുടെ ഹെലിപാഡില്‍ ഇറങ്ങും. മോദി എന്‍എംപിടിയില്‍ നിന്ന് റോഡ് മാര്‍ഗം ഗോള്‍ഡ് ഫിഞ്ച് സിറ്റിയില്‍ 1.30ന് എത്തിച്ചേരും. ഉച്ചയ്ക്ക് 2.30ന് ഗ്രൗണ്ടില്‍ നിന്ന് പുറപ്പെട്ട് 3 മണിക്ക് മടങ്ങും. പരിപാടിയുടെ വേദിയില്‍ നിന്ന് തന്നെ 3,000 കോടി രൂപയുടെ വിവിധ തുറമുഖങ്ങളും മറ്റ് പദ്ധതികളും മോദി ഫ്ളാഗ് ഓഫ് ചെയ്യും. പ്രോഗ്രാമിലെ മാറ്റത്തിന് പ്രത്യേക കാരണമൊന്നും അറിയില്ല.
പൊതുപരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രാദേശിക ബി.ജെ.പി യൂണിറ്റുകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ 1,461 ബസുകളും 200 മിനി ബസുകളും പ്രതിനിധികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles
Next Story
Share it