55 എച്ച്.ഡി ക്യാമറകള്‍, ജിമ്മി ജാബ്‌സ്, ഡ്രോണ്‍, 55 ക്യാമറാമാന്മാര്‍, 100 ജീവനക്കാര്‍; സര്‍വ സന്നാഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി സന്ദര്‍ശനം; കാശി വിശ്വനാഥ കോറിഡേര്‍ ഉദ്ഘാടനം ചെയ്തു

വാരണാസി: സര്‍വ സന്നാഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി സന്ദര്‍ശനം. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രൊജക്ട് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമ്പോള്‍ വീഡിയോ റെക്കാഡിംഗിനും സംപ്രേഷണത്തിനും ഒരുക്കിയത് സര്‍വസന്നാഹം. 55 ഹൈ ഡെഫിനിഷന്‍ ക്യാമറകള്‍, നാല് ജിമ്മി ജാബ്‌സ്, ഒരു വമ്പന്‍ ഡ്രോണ്‍, ഇതിനൊപ്പം 55 ക്യാമറാമാന്മാരുള്‍പ്പടെ നൂറ് പേര്‍, കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരുള്‍പ്പടെ വന്‍ സംഘവമാണ് പ്രധാനമന്ത്രിയുടെ കാശി സന്ദര്‍ശനം ഒപ്പിയെടുക്കാനെത്തിയത്. ദൂരദര്‍ശന്‍ ആണ് 'ദിവ്യ കാശി, ഭവ്യ കാശി' എന്ന പേരില്‍ പിരപാടി […]

വാരണാസി: സര്‍വ സന്നാഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി സന്ദര്‍ശനം. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രൊജക്ട് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമ്പോള്‍ വീഡിയോ റെക്കാഡിംഗിനും സംപ്രേഷണത്തിനും ഒരുക്കിയത് സര്‍വസന്നാഹം. 55 ഹൈ ഡെഫിനിഷന്‍ ക്യാമറകള്‍, നാല് ജിമ്മി ജാബ്‌സ്, ഒരു വമ്പന്‍ ഡ്രോണ്‍, ഇതിനൊപ്പം 55 ക്യാമറാമാന്മാരുള്‍പ്പടെ നൂറ് പേര്‍, കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരുള്‍പ്പടെ വന്‍ സംഘവമാണ് പ്രധാനമന്ത്രിയുടെ കാശി സന്ദര്‍ശനം ഒപ്പിയെടുക്കാനെത്തിയത്.

ദൂരദര്‍ശന്‍ ആണ് 'ദിവ്യ കാശി, ഭവ്യ കാശി' എന്ന പേരില്‍ പിരപാടി ദേശീയ സംപ്രേഷണം ചെയ്യുന്നത്. ഇതിനുമുമ്പ് പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനവും ദൂരദര്‍ശന്‍ ഇത്തരത്തില്‍ അവതരിപ്പിച്ചിരുന്നു. മോദിയുടെ സന്ദര്‍ശന ശേഷം തീര്‍ത്ഥാടനത്തിനും കാശിയിലെ ടൂറിസത്തിനും വലിയ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

കാശിയിലെ പുരാതന ക്ഷേത്രങ്ങളില്‍ വൈദ്യുതാലങ്കാര ദീപങ്ങള്‍ തെളിച്ചിരുന്നു. വിവിധ മഠങ്ങളിലെ മൂവായിരത്തോളം സന്യാസിമാരെയും കലാകാരന്മാരെയും മറ്റ് പ്രധാന വ്യക്തികളെയും ഇന്നത്തെ ചടങ്ങിന് ക്ഷണിച്ചിരുന്നു. ലളിത് ഘട്ടിനെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന വിശാലമായ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മാര്‍ച്ച് എട്ടിനാണ് ശിലാസ്ഥാപനം നടത്തിയത്.

രാജ്യത്തിന്റെ വികസനത്തില്‍ കാശിയുടെ സംഭാവന പറഞ്ഞാല്‍ തീരാത്തത്രയുണ്ടെന്ന് മോദി പറഞ്ഞു. ഉദ്ഘാടനവേളയില്‍ ഭോജ്പുരിയില്‍ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു. ഉച്ചയോടെ കോറിഡോര്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി രാത്രി വരാണസിയില്‍ ഗംഗാ ആര്‍ഥിയിലും പങ്കെടുത്തു.

Related Articles
Next Story
Share it