പ്രധാനമന്ത്രിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ ഡല്‍ഹി എയിംസില്‍ എത്തിയാണ് പ്രധാനമന്ത്രി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനിയായ നഴ്‌സ് പി. നിവേദയാണ് വാക്‌സിന്‍ നല്‍കിയത്. മലയാളി നഴ്‌സ് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ സഹായിക്കാനുണ്ടായിരുന്നു. വാക്‌സീന്‍ എടുക്കുന്ന ചിത്രം പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. ഇതില്‍ റോസമ്മയെയും കാണാം. റോഡുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയാണ് പ്രധാനമന്ത്രി രാവിലെ എയിംസില്‍ എത്തിയത്. 'വാക്‌സീന്‍ എടുത്തു കഴിഞ്ഞു, എനിക്കു […]

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ ഡല്‍ഹി എയിംസില്‍ എത്തിയാണ് പ്രധാനമന്ത്രി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനിയായ നഴ്‌സ് പി. നിവേദയാണ് വാക്‌സിന്‍ നല്‍കിയത്. മലയാളി നഴ്‌സ് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ സഹായിക്കാനുണ്ടായിരുന്നു. വാക്‌സീന്‍ എടുക്കുന്ന ചിത്രം പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. ഇതില്‍ റോസമ്മയെയും കാണാം. റോഡുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയാണ് പ്രധാനമന്ത്രി രാവിലെ എയിംസില്‍ എത്തിയത്.
'വാക്‌സീന്‍ എടുത്തു കഴിഞ്ഞു, എനിക്കു തോന്നിയതേയില്ല' എന്ന് കുത്തിവയ്പ് എടുത്തതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞതായി നഴ്‌സ് നിവേദ മാധ്യമങ്ങളോട് പറഞ്ഞു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും.
പ്രധാനമന്ത്രിക്ക് വാക്‌സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ പറഞ്ഞു.

Related Articles
Next Story
Share it