നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റപ്പുലികളെ തുറന്നുവിട്ട്, ഫോട്ടോ പകര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 70 വര്‍ഷത്തിന് ശേഷം ഇന്ത്യയിക്ക് എത്തിയ ചീറ്റപുലികളെ തുറന്നുവിട്ട് ഫോട്ടോ പകര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് ചീറ്റപ്പുലികളെ പ്രധാനമന്ത്രി തുറന്നുവിട്ടത്. പുതിയ ലോകത്ത് ആകെ അമ്പരന്ന് നിന്ന ചീറ്റപ്പുലികള്‍ പലരും പ്രതീക്ഷിച്ചത് പോലെ കുതിക്കാതെ അവിടെ തന്നെ കറങ്ങി നടന്നു. ചീറ്റപ്പുലിയുടെ ഓരോ ചലനങ്ങളും ഉദ്ഘാടന വേദിയില്‍ നിന്ന് പ്രധാനമന്ത്രി ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാളാണ്. അദ്ദേഹത്തോടൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉണ്ടായിരുന്നു.ടെറ ഏവിയ […]

ന്യൂഡല്‍ഹി: 70 വര്‍ഷത്തിന് ശേഷം ഇന്ത്യയിക്ക് എത്തിയ ചീറ്റപുലികളെ തുറന്നുവിട്ട് ഫോട്ടോ പകര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് ചീറ്റപ്പുലികളെ പ്രധാനമന്ത്രി തുറന്നുവിട്ടത്. പുതിയ ലോകത്ത് ആകെ അമ്പരന്ന് നിന്ന ചീറ്റപ്പുലികള്‍ പലരും പ്രതീക്ഷിച്ചത് പോലെ കുതിക്കാതെ അവിടെ തന്നെ കറങ്ങി നടന്നു. ചീറ്റപ്പുലിയുടെ ഓരോ ചലനങ്ങളും ഉദ്ഘാടന വേദിയില്‍ നിന്ന് പ്രധാനമന്ത്രി ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ പിറന്നാളാണ്. അദ്ദേഹത്തോടൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉണ്ടായിരുന്നു.
ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര.

Related Articles
Next Story
Share it