കേന്ദ്ര മന്ത്രിസഭാ വികസനം; സൂചന നല്‍കി മോദി-ഷാ-നദ്ദ കൂടിക്കാഴ്ച

ന്യൂഡെല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങുന്നതായി സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും നേരില്‍ കണ്ടു. കേന്ദ്രമന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയായതും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുമായ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷട്രീയ പ്രാധാന്യമുണ്ട്. കോവിഡ് രണ്ടാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന അവസരത്തില്‍ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം ചെയ്തുവെന്ന് അഭിപ്രായമുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത […]

ന്യൂഡെല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങുന്നതായി സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും നേരില്‍ കണ്ടു. കേന്ദ്രമന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയായതും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുമായ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷട്രീയ പ്രാധാന്യമുണ്ട്. കോവിഡ് രണ്ടാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന അവസരത്തില്‍ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം ചെയ്തുവെന്ന് അഭിപ്രായമുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതായും ഉണ്ട്.

മൂവരും തമ്മില്‍ വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയില്‍ മന്ത്രിസഭാ വികസിപ്പിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. നിലവിലെ മന്ത്രിസഭയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയും കാണുന്നുണ്ട്. ഏഴു കേന്ദ്ര മന്ത്രിമാരുമായി സമാന രീതിയിലുള്ള കൂടികാഴ്ച മോദി ഡെല്‍ഹിയിലെ തന്റെ വസതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍, ഹര്‍ദീപ് പുരി എന്നിവര്‍ പങ്കെടുത്ത ആ മീറ്റിംഗില്‍ അതാത് വകുപ്പുകളുടെ കൊവിഡ് കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയതായി അറിയുന്നു. എന്നാല്‍ അത് സ്ഥിരം നടത്താറുള്ള അവലോകന യോഗം മാത്രമായിരുന്നുവെന്നും മന്ത്രിസഭാ വികസനവുമായി ബന്ധമൊന്നുമില്ലെന്നുമാണ് വിശദീകരണം.

രണ്ട് ദിവസത്തെ ദേശീയ തലസ്ഥാന സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപിയുടെ ഉന്നതരെ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി ഉന്നത നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ നടന്നതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി സഖ്യകക്ഷികളെയും ഷാ സന്ദര്‍ശിച്ചതായാണ് വിവരം.

Related Articles
Next Story
Share it