• #102645 (no title)
  • We are Under Maintenance
Monday, September 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് നോയിഡയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു; അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണത്തില്‍ കേരളത്തെ പിന്തള്ളി യു.പി

UD Desk by UD Desk
November 25, 2021
in NATIONAL
Reading Time: 1 min read
A A
0

നോയിഡ: നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിര്‍മാണമാരംഭിക്കുന്നത്. 10,500 കോടി മുതല്‍ മുടക്കില്‍ 5000 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളത്തില്‍ എട്ട് റണ്‍വേകളുണ്ടാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിര്‍മിക്കും. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍. യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയിഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (നിയാല്‍) എന്നിവയാണ് കരാര്‍ പങ്കാളികള്‍. ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കും. ജേവാറിലാണ് വിമാനത്താവളം സ്ഥാപിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമായി യുപി മാറും. ലഖ്‌നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന യു.പിയില്‍ കഴിഞ്ഞ മാസം കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അഞ്ച് വിമാനത്താവളങ്ങള്‍ ആയതോടെ എണ്ണത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പിന്തള്ളി.

നിലവിലുള്ള താജ് എക്സ്പ്രസ് വേ വിമാനത്താവളവുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കുമെന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാവും. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പദ്ധതി ഗുണം ചെയ്യും. ഗ്രേറ്റര്‍ നോയിഡയിലേക്ക് 45 കിലോമീറ്ററാണ് ജേവാറില്‍ നിന്നുള്ള ദൂരം. താജ് എക്സ്പ്രസ്വേയിലൂടെ സഞ്ചരിച്ചാല്‍ 45 മിനിറ്റാണ് യാത്രാദൂരം. നോയിഡയും ഡെല്‍ഹിയും മെട്രോ സര്‍വീസ് വഴി വിമാനത്താവളവുമായി ബന്ധിപ്പിക്കും. യമുന അതിവേഗപാത, വെസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ ഡെല്‍ഹി-മുംബൈ എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡെല്‍ഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. ഈ വിമാനത്താവളം യുപി വിനോദ മേഖലയ്ക്കും ഉണര്‍വേകും. താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഡെല്‍ഹിയില്‍ ഇറങ്ങാതെ, ജേവാര്‍ വിമാനത്താവളം വഴി പോകാനും സൗകര്യമൊരുങ്ങും. ജേവാറില്‍ നിന്ന് ആഗ്രയിലേക്ക് 140 കിലോമീറ്റര്‍ ദൂരമുണ്ട്. താജ് എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂറാണ് യാത്രാദൂരം.

ShareTweetShare
Previous Post

‘നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെക്കണം’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Next Post

ശക്തി മില്‍സ് കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി; വധശിക്ഷ ഒഴിവായാല്‍ പുനര്‍വിചിന്തനത്തിന് അവസരമുണ്ടാകുന്നുവെന്ന് കോടതി

Related Posts

മുത്തലാക്കില്‍ ബി.ജെ.പിക്ക് മുസ്ലിം വനിതകളുടെ പിന്തുണ: പറഞ്ഞത് പരിഹാസരൂപേണ; വിശദീകരണവുമായി വഹാബ്

മുത്തലാക്കില്‍ ബി.ജെ.പിക്ക് മുസ്ലിം വനിതകളുടെ പിന്തുണ: പറഞ്ഞത് പരിഹാസരൂപേണ; വിശദീകരണവുമായി വഹാബ്

September 22, 2023
കാനഡക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; വിസ നല്‍കുന്നത് നിര്‍ത്തി

കാനഡക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; വിസ നല്‍കുന്നത് നിര്‍ത്തി

September 21, 2023
എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍

എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍

September 8, 2023
ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്; കൊലയ്ക്ക് പിന്നില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവല്ല, ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ യുവതിയെയും 11 വയസുള്ള മകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്; കൊലയ്ക്ക് പിന്നില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവല്ല, ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍

September 8, 2023
എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

September 6, 2023
കോവിഡ് നെഗറ്റീവ്; ജോ ബൈഡന്‍ നാളെ ഇന്ത്യയിലെത്തും

കോവിഡ് നെഗറ്റീവ്; ജോ ബൈഡന്‍ നാളെ ഇന്ത്യയിലെത്തും

September 6, 2023
Next Post

ശക്തി മില്‍സ് കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി; വധശിക്ഷ ഒഴിവായാല്‍ പുനര്‍വിചിന്തനത്തിന് അവസരമുണ്ടാകുന്നുവെന്ന് കോടതി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS