ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും അധികാരമേറ്റതിന് ശ്രീ പിണറായി വിജയന് ജിക്ക് അഭിനന്ദനങ്ങള്‍ എന്ന് മോദി ട്വീറ്റ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആശംസാ ട്വീറ്റ്.
വൈകിട്ട് മൂന്നരയോടെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇരുപത് മന്ത്രിമാര്‍ക്കും സത്യാവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാജ്ഭവനില്‍ ഗവര്‍ണര്‍ ചായ സല്‍ക്കാരം നല്കി.