രാജ്യം കോവിഡ് മുക്തമായിട്ടില്ല, ഉത്സവകാലത്ത് അതീവജാഗ്രത കാണിക്കണം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണെന്നും രോഗവ്യാപനതോത് കുറഞ്ഞത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. "രാജ്യത്താകെ 90 ലക്ഷം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കി. രോഗവ്യാപനതോത് കുറഞ്ഞത് ആശ്വാസകരമാണ്. എന്നാല്‍ കോവിഡ് കുറഞ്ഞെന്ന് കരുതി നിസ്സാരവല്‍ക്കരിക്കാനുള്ള സമയം ആയിട്ടില്ല. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ശക്തി തെളിയിച്ചു. എന്നാല്‍ കോവിഡില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. രാജ്യത്ത് ലോക്ക്ഡൗണ്‍ മാറിയെങ്കിലും വൈറസ് അകന്നിട്ടില്ല. ഇപ്പോള്‍ […]

ന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണെന്നും രോഗവ്യാപനതോത് കുറഞ്ഞത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

"രാജ്യത്താകെ 90 ലക്ഷം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കി. രോഗവ്യാപനതോത് കുറഞ്ഞത് ആശ്വാസകരമാണ്. എന്നാല്‍ കോവിഡ് കുറഞ്ഞെന്ന് കരുതി നിസ്സാരവല്‍ക്കരിക്കാനുള്ള സമയം ആയിട്ടില്ല. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ശക്തി തെളിയിച്ചു. എന്നാല്‍ കോവിഡില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. രാജ്യത്ത് ലോക്ക്ഡൗണ്‍ മാറിയെങ്കിലും വൈറസ് അകന്നിട്ടില്ല. ഇപ്പോള്‍ എല്ലാവരും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. പ്രധാനമന്ത്രി പറഞ്ഞു".

വൈകിട്ട് ആറിനു ജനങ്ങളോടു സംസാരിക്കുമെന്ന് ചൊവ്വാഴ്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.

PM Modi addresses the nation

Related Articles
Next Story
Share it