രാജ്യത്ത് മതത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്നൗ: രാജ്യത്ത് മതത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാണെന്നും സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന പ്രതിജ്ഞയുടെ അടിസ്ഥാനം ഇതാണെന്നും അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ ശതാബ്ദി ദിനാഘോഷ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. എല്ലാ ജനങ്ങള്‍ക്കും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പു വരുത്താനുള്ള പാതയിലാണ് രാജ്യം. രാജ്യത്തെ 40 കോടി ദരിദ്ര്യ ജനങ്ങള്‍ക്ക് യാതൊരു വിവേചനവും കൂടാതെ […]

ലക്നൗ: രാജ്യത്ത് മതത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാണെന്നും സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന പ്രതിജ്ഞയുടെ അടിസ്ഥാനം ഇതാണെന്നും അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ ശതാബ്ദി ദിനാഘോഷ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്.

എല്ലാ ജനങ്ങള്‍ക്കും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പു വരുത്താനുള്ള പാതയിലാണ് രാജ്യം. രാജ്യത്തെ 40 കോടി ദരിദ്ര്യ ജനങ്ങള്‍ക്ക് യാതൊരു വിവേചനവും കൂടാതെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു നല്‍കി. രണ്ട് കോടി ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ അഞ്ച് ലക്ഷം ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കി. പ്രധാനമന്ത്രി പറഞ്ഞു.

അലിഗഡ് സര്‍വ്വകലാശാല സ്ഥാപകന്‍ സയ്യദ് അഹമ്മദ് ഖാന്റെ വാക്കുകളും അദ്ദേഹം ഓര്‍ത്തെടുത്തു. ഒരു യഥാര്‍ത്ഥ രാജ്യസേവകന്റെ പ്രഥമ കര്‍ത്തവ്യം ജാതി, നിറം, മതം എന്നിവ നോക്കാതെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it