താലിബാന്‍ ഭരണം; അഫ്ഗാനിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ അഫ്ഗാനിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച താലിബാന്‍ പിടിച്ചെടുത്ത കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെ ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥരുമായുള്ള എയര്‍ ഇന്ത്യയുടെ വിമാനം രാജ്യത്ത് ലാന്‍ഡ് ചെയ്തു. […]

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ അഫ്ഗാനിലെ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഞായറാഴ്ച താലിബാന്‍ പിടിച്ചെടുത്ത കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെ ഇന്ത്യ ഒഴിപ്പിച്ചിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥരുമായുള്ള എയര്‍ ഇന്ത്യയുടെ വിമാനം രാജ്യത്ത് ലാന്‍ഡ് ചെയ്തു. സുരക്ഷാച്ചുമതലയുള്ള ഇന്‍ഡൊ-ടിബറ്റന്‍ പോലിസും ഉദ്യോഗസ്ഥരെ അനുഗമിച്ചിരുന്നു.

ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചെങ്കിലും എംബസി അടച്ചിട്ടില്ല. കോണ്‍സുലര്‍ സര്‍വീസുകള്‍ക്കുവേണ്ടി പ്രദേശിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും എംബസിയിലുണ്ട്. അതിനിടെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലെത്താന്‍ ഇ-വിസ അനുവദിച്ചിട്ടുണ്ട്.

Related Articles
Next Story
Share it