കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ മാറ്റിവെയ്ക്കും; 18 വയസ് മുതല്‍ സ്റ്റൈപ്പന്‍ഡ് ആയും 23 വയസായാല്‍ ബാക്കി തുകയും നല്‍കും; കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; കോവിഡ് പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ആശ്വാസ പാക്കേജുകള്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും അടക്കമുള്ള പദ്ധതികളാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി വഴി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ മാറ്റിവെക്കും. 18 വയസായാല്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ തുക പൂര്‍ണമായും കൈമാറും. പി.എം കെയര്‍ ഫണ്ടില്‍ […]

ന്യൂഡല്‍ഹി: കോവിഡ് ആശ്വാസ പാക്കേജുകള്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും അടക്കമുള്ള പദ്ധതികളാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി വഴി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ മാറ്റിവെക്കും. 18 വയസായാല്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ തുക പൂര്‍ണമായും കൈമാറും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുകകള്‍ വകയിരുത്തുക. കേന്ദ്രത്തിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും നല്‍കും.

പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായം നല്‍കുമെന്നും സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles
Next Story
Share it