സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു

തൃശൂര്‍: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്ന മണ്ഡപത്തിലെത്തിയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ഭാഗ്യ ധരിച്ചത്. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരന്‍ ശ്രേയസ് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരി തന്നെയാണ് സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക ധരിച്ചത്. പച്ച നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്‌ഗോപിയുടെ വേഷം. പച്ച നിറത്തിലുള്ള ജുബ്ബയാണ് മകന്‍ ഗോകുല്‍ ധരിച്ചത്. […]

തൃശൂര്‍: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്ന മണ്ഡപത്തിലെത്തിയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.
ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ഭാഗ്യ ധരിച്ചത്. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരന്‍ ശ്രേയസ് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരി തന്നെയാണ് സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക ധരിച്ചത്. പച്ച നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്‌ഗോപിയുടെ വേഷം. പച്ച നിറത്തിലുള്ള ജുബ്ബയാണ് മകന്‍ ഗോകുല്‍ ധരിച്ചത്. പ്രധാനമന്ത്രി പിന്നീട് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരില്‍ ചെലവഴിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡണ്ട് പ്രൊഫ. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ബി.ജെ.പി-സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പിന്നീട് പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. മീനൂട്ട് വഴിപാട് നടത്തി. ഒരു പ്രധാനമന്ത്രി ആദ്യമായാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം വിവാഹത്തിനെത്തിയിരുന്നു.

Related Articles
Next Story
Share it