ഉപ്പളയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പളഗേറ്റ് പള്ളത്തെ മൂസയുടെയും സൈനബയുടെയും മകന്‍ ഇഷാന്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ ഉപ്പള ഹിദായത്ത നഗര്‍ ദേശീയപാതയിലായിരുന്നു അപകടം. ഇഷാന്‍ ഓടിച്ച ബൈക്കും എതിര്‍വശത്ത് കൂടി വന്ന ബ്രെസ്സ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇഷാനെ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസ്ബിയ സഹോദരിയാണ്. ദേശീയപാതയില്‍ അപകടം തുടര്‍കഥയായിരിക്കുകയാണ്. ദേശീയപാത വികസന പ്രവൃത്തി […]

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പളഗേറ്റ് പള്ളത്തെ മൂസയുടെയും സൈനബയുടെയും മകന്‍ ഇഷാന്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ ഉപ്പള ഹിദായത്ത നഗര്‍ ദേശീയപാതയിലായിരുന്നു അപകടം. ഇഷാന്‍ ഓടിച്ച ബൈക്കും എതിര്‍വശത്ത് കൂടി വന്ന ബ്രെസ്സ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇഷാനെ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസ്ബിയ സഹോദരിയാണ്.
ദേശീയപാതയില്‍ അപകടം തുടര്‍കഥയായിരിക്കുകയാണ്. ദേശീയപാത വികസന പ്രവൃത്തി പുരോഗമിച്ചുക്കൊണ്ടിരിക്കെ പലയിടത്തും അപകടത്തിനും സാധ്യതയേറെയാണ്. റോഡരികില്‍ രണ്ടാ വശങ്ങളിലുമായി കുഴികള്‍ എടുത്തിരിക്കുന്നതും അപകടത്തിന് കാരണമാവുന്നുണ്ട്. എതിര്‍ വശത്ത് നിന്ന് വരുന്ന വാഹനങ്ങളെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്. ഒന്നര മാസം മുമ്പ് ആരിക്കാടി കടവത്ത് കാഞ്ഞങ്ങാട് സ്വദേശിയായ കാര്‍ യാത്രക്കാരന്‍ മരിച്ചത് എതിര്‍വശത്ത് വന്ന ലോറി ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ റോഡരികിലെ കുഴിയില്‍ വീണായിരുന്നു. മഴ തുടങ്ങിയതോടെ റോഡില്‍ പലേടത്തും ചെളി വെള്ളവും കെട്ടിക്കിടക്കുകയാണ്. ഇതും വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ കാരണമാവുന്നു.

Related Articles
Next Story
Share it