പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മുങ്ങിമരണം; കണ്ണീരണിഞ്ഞ് അരയി ഗ്രാമം

കാഞ്ഞങ്ങാട്: മുഹമ്മദ് സിനാന്റെ മരണം അരയി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കൂട്ടുകാരോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (17)ആണ് പുഴയില്‍ മുങ്ങി മരിച്ചത്. അരയി പുഴയില്‍ കാര്‍ത്തിക ഭാഗത്ത് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.നീന്തല്‍ വശമില്ലാത്ത സിനാന്‍ വലിയ ചുഴിയില്‍ അകപ്പെടുകയായിരുന്നു. സംഭവം കണ്ട് കൂടെയുള്ളവര്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് മുങ്ങിത്താഴുന്ന സിനാനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂര്‍ എട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ […]

കാഞ്ഞങ്ങാട്: മുഹമ്മദ് സിനാന്റെ മരണം അരയി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കൂട്ടുകാരോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (17)ആണ് പുഴയില്‍ മുങ്ങി മരിച്ചത്. അരയി പുഴയില്‍ കാര്‍ത്തിക ഭാഗത്ത് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
നീന്തല്‍ വശമില്ലാത്ത സിനാന്‍ വലിയ ചുഴിയില്‍ അകപ്പെടുകയായിരുന്നു. സംഭവം കണ്ട് കൂടെയുള്ളവര്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് മുങ്ങിത്താഴുന്ന സിനാനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂര്‍ എട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സിനാന്‍. രണ്ടാം വര്‍ഷ ക്ലാസ് ആരംഭിച്ചിരുന്നു. അവധി കിട്ടിയപ്പോഴാണ് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയത്. ക്ലാസിലേക്ക് തിരികെ പോകാന്‍ രണ്ടു ദിവസം ബാക്കിയിരിക്കെയാണ് മരണം തട്ടിയെടുത്തത്. അരയി വട്ടത്തോടിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്ളക്കുഞ്ഞിയുടെയും -കംസ്യയുടെയും മകനാണ്. സഹോദരിമാര്‍ : അഫ്രിദ, അര്‍ഷ.

Related Articles
Next Story
Share it