പ്ലസ് ടു ഉന്നത വിജയികള്‍ക്ക്കുണിയ കോളേജില്‍ അനുമോദനം

കുണിയ: കുണിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കരിയര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച പുല്ലൂര്‍-പെരിയ, പള്ളിക്കര പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. പരിപാടി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാഹിദ റഷീദ്, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ്, […]

കുണിയ: കുണിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കരിയര്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച പുല്ലൂര്‍-പെരിയ, പള്ളിക്കര പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. പരിപാടി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാഹിദ റഷീദ്, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ്, മലയാളം വകുപ്പ് മേധാവി ഡോ. പി മഞ്ജുള, കായിക വകുപ്പ് മേധാവി ഡോ. ടി.സി ജീന എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it