പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ബുധനാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവില്‍ 87.94 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 85.13 ശതമാനമായിരുന്നു വിജയം. 2004 പരീക്ഷാകേന്ദ്രങ്ങളാണ് ഹയര്‍ സെക്കണ്ടറിക്ക് ഇത്തവണയുണ്ടായിരുന്നത്. സയന്‍സ് വിഭാഗത്തില്‍ 90.52 പേരാണ് യോഗ്യത നേടിയത്. ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 80.4 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 ശതമാനം പേരുമാണ് യോഗ്യതകരസ്ഥമാക്കിയത്. 3,73,788 പേരാണ് ഇക്കുറി പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,23,802 പേര്‍ വിജയിച്ചു. […]

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ബുധനാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവില്‍ 87.94 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 85.13 ശതമാനമായിരുന്നു വിജയം. 2004 പരീക്ഷാകേന്ദ്രങ്ങളാണ് ഹയര്‍ സെക്കണ്ടറിക്ക് ഇത്തവണയുണ്ടായിരുന്നത്. സയന്‍സ് വിഭാഗത്തില്‍ 90.52 പേരാണ് യോഗ്യത നേടിയത്. ഹ്യുമാനിറ്റിസ് വിഭാഗത്തില്‍ 80.4 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 ശതമാനം പേരുമാണ് യോഗ്യതകരസ്ഥമാക്കിയത്. 3,73,788 പേരാണ് ഇക്കുറി പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,23,802 പേര്‍ വിജയിച്ചു. എറണാകുളം ജില്ലയിലാണ് (91.11%) വിജയശതമാനം കൂടുതല്‍. കുറവ് പത്തനംതിട്ട ജില്ലയില്‍ (82.53%). 48,383 പേരാണ് ഇത്തവണ എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം 18,510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 47,721 പേര്‍ ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25,292 പേര്‍ വിജയിച്ചു. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിന്റെ വിജയം. സേ പരീക്ഷ ആഗസ്റ്റ് 11 മുതല്‍ നടത്തും.

Related Articles
Next Story
Share it