പ്ലസ്ടു കോഴ; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് ഇ.ഡി അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഷാജിയുടെ ഭാര്യ കെ.എം. ആശയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. മൊഴി നല്‍കാന്‍ ആശ ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ എത്തുകയായിരുന്നു. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ കെ.എം.ഷാജി കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ.ഡി […]

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് ഇ.ഡി അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഷാജിയുടെ ഭാര്യ കെ.എം. ആശയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. മൊഴി നല്‍കാന്‍ ആശ ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ എത്തുകയായിരുന്നു. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ കെ.എം.ഷാജി കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it