പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യം നിര്‍ണയം നടത്താന്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയല്‍ നിന്നും ഒഴിവാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കാം. നേത്ര പരിശോധകര്‍, കണ്ണടക്കടകള്‍, ശ്രവണ സഹായികള്‍ വില്‍ക്കുന്ന കട, കൃത്രിമ അവയവം വില്‍ക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന […]

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യം നിര്‍ണയം നടത്താന്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയല്‍ നിന്നും ഒഴിവാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കാം. നേത്ര പരിശോധകര്‍, കണ്ണടക്കടകള്‍, ശ്രവണ സഹായികള്‍ വില്‍ക്കുന്ന കട, കൃത്രിമ അവയവം വില്‍ക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന കടകള്‍, മൊബൈല്‍-കംപ്യൂട്ടര്‍ ഷോപ്പുകള്‍ എന്നിവയ്ക്കു രണ്ടു ദിവസം തുറക്കാന്‍ അനുമതി നല്‍കും. അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it