പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതോടെ; 2 സഹപാഠികള്‍ അറസ്റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതോടെയെന്ന് നിഗമനം. സംഭവത്്തില്‍ പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ട് പേര്‍ അറസ്റ്റിലായി. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടില്‍ ക്രിസ്റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തന്‍പുരയ്ക്കല്‍ ജിക്കുമോന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഉപ്പുതറ സ്വദേശിനിയായ 17കാരി വീട്ടിനകത്ത് തൂങ്ങിമരിച്ചത്. ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയോടൊപ്പം പ്ലസ് വണ്ണിന് പഠിച്ചിരുന്നവരായിരുന്നു പ്രതികള്‍. ക്രിസ്റ്റി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം […]

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതോടെയെന്ന് നിഗമനം. സംഭവത്്തില്‍ പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ട് പേര്‍ അറസ്റ്റിലായി. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടില്‍ ക്രിസ്റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തന്‍പുരയ്ക്കല്‍ ജിക്കുമോന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഉപ്പുതറ സ്വദേശിനിയായ 17കാരി വീട്ടിനകത്ത് തൂങ്ങിമരിച്ചത്. ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയോടൊപ്പം പ്ലസ് വണ്ണിന് പഠിച്ചിരുന്നവരായിരുന്നു പ്രതികള്‍. ക്രിസ്റ്റി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വര്‍ണാഭരണങ്ങളും കൈവശപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 24ന് 6.110 ഗ്രാം വരുന്ന സ്വര്‍ണ കൊലുസും രണ്ട് ഗ്രാം മോതിരവും കൈവശപ്പെടുത്തി പണയം വെക്കുകയായിരുന്നു.

പിന്നീട് ആഭരണങ്ങള്‍ കാണാതായത് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി യുവാക്കളോട് സ്വര്‍ണം തിരിച്ചെടുത്ത് തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചുനല്‍കാന്‍ തയാറാകാതെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതികള്‍ പണയപ്പെടുത്തിയിരുന്ന കൊലുസും ജിക്കുമോന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോതിരവും പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ ഒമ്പത് ഗ്രാം വരുന്ന സ്വര്‍ണമാല കാണാതായിട്ടുണ്ട്. എന്നാല്‍ ഇത് വാങ്ങിയശേഷം തിരിച്ചുനല്‍കിയിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.

Related Articles
Next Story
Share it