ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു; പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി
ബദിയടുക്ക: ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു. ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ബദിയടുക്ക ചുള്ളിക്കാനയിലെ സുദര്‍ശന(34)യെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പോയശേഷം ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. സമീപം ഇരുന്ന സുദര്‍ശന ബസില്‍ നിന്ന് ഇറങ്ങാറായ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ […]

ബദിയടുക്ക: ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു. ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ബദിയടുക്ക ചുള്ളിക്കാനയിലെ സുദര്‍ശന(34)യെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പോയശേഷം ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. സമീപം ഇരുന്ന സുദര്‍ശന ബസില്‍ നിന്ന് ഇറങ്ങാറായ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി യുവാവിനെ മര്‍ദ്ദിക്കുകയും ബഹളം വെക്കുകയും ചെയ്തു. മറ്റു യാത്രക്കാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ സുദര്‍ശന ബസില്‍ നിന്ന് ഇറങ്ങിയോടി. ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍, എസ്.ഐ റുമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനൂപ്, വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തുകയും പ്രതിയെ പുന്തുടരുകയും ചെയ്തു. സുദര്‍ശനയെ പിന്നീട് പൊലീസ് സംഘം മൂക്കംപാറ ചര്‍ച്ചിന് സമീപത്ത് നിന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.