ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം
ഉപ്പള: ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങ് ക്രൂരത. ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെവിക്കും മുഖത്തും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പെര്‍മുദെയിലെ സമീമിനാണ് മര്‍ദ്ദനമേറ്റത്. ഷൂ ധരിച്ചെത്തുന്നതിന് സമീമിനോട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി ബുദ്ധിമുട്ടിച്ചിരുന്നതായി വിവരമുണ്ട്. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ പത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപം റോഡരികില്‍ വളഞ്ഞുവെച്ച് […]

ഉപ്പള: ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങ് ക്രൂരത. ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെവിക്കും മുഖത്തും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പെര്‍മുദെയിലെ സമീമിനാണ് മര്‍ദ്ദനമേറ്റത്. ഷൂ ധരിച്ചെത്തുന്നതിന് സമീമിനോട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി ബുദ്ധിമുട്ടിച്ചിരുന്നതായി വിവരമുണ്ട്. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ പത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപം റോഡരികില്‍ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചെവിയിലും മുഖത്തും ചോരയൊലിച്ച് റോഡരികില്‍ അബോധവസ്ഥയില്‍ കണ്ട സമീമിനെ ആദ്യം മംഗല്‍പാടി താലൂക്ക് ആസ്പത്രില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. പരാതി കിട്ടിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.