ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സ്ഥിരമായ പരിഹാരം വേണം-കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട്: ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ താല്‍കാലിക നടപടികള്‍ക്ക് പകരം സ്ഥിരം ബദല്‍ നടപടികള്‍ ഉണ്ടാകണമെന്ന് പ്രസിഡണ്ട് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും നിശ്ചിത ശതമാനം സീറ്റ് വര്‍ധന നടത്തി പരിഹരിക്കാന്‍ പറ്റുന്നതല്ല ജില്ലയിലെ പ്ലസ് വണ്‍ സീറ്റിന്റെ കുറവ്. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം പുതിയ ബാച്ചുകള്‍ അനുവദിച്ചും വൊക്കേഷണല്‍ ഹയര്‍ […]

കാസര്‍കോട്: ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ താല്‍കാലിക നടപടികള്‍ക്ക് പകരം സ്ഥിരം ബദല്‍ നടപടികള്‍ ഉണ്ടാകണമെന്ന് പ്രസിഡണ്ട് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും നിശ്ചിത ശതമാനം സീറ്റ് വര്‍ധന നടത്തി പരിഹരിക്കാന്‍ പറ്റുന്നതല്ല ജില്ലയിലെ പ്ലസ് വണ്‍ സീറ്റിന്റെ കുറവ്. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം പുതിയ ബാച്ചുകള്‍ അനുവദിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്റി, ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ മേഖലകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചും എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള പഠന സൗകര്യം വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ മീഡിയാ വര്‍ക്ക്ഷോപ്പ് ഈ മാസം 13നും വിദ്യാഭ്യാസ ചര്‍ച്ചാ സമ്മേളനം 16നും നടക്കും. ജില്ലിയിലെ 46 സംഘടനാ സ്‌കൂളുകളുടെ ഉദ്ഘാടനം 17ന് നടക്കും. ജില്ലാ ക്ഷേമകാര്യ ഡയറക്ടറായി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിനെയും ജില്ലാ മീഡിയാ ഡയറക്ടറായി സി.എല്‍ ഹമീദിനെയും തിരഞ്ഞെടത്തു. സി.എം ചേരൂരാണ് പി.ആര്‍ കോഡിനേറ്റര്‍. ജില്ലാ കമ്മറ്റി യോഗം എസ്.എം. എ ജില്ലാ പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ അസഖാഫ്, പി.എസ് ആറ്റക്കോയ തങ്ങള്‍, മൂസല്‍ മദനി തലക്കി, സുലൈമാന്‍ കരിവെള്ളൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, കന്തല്‍ സൂപ്പി മദനി, ബഷീര്‍ പുളിക്കൂര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, വി. സി അബ്ദുല്ല സഅദി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, എം.പി മഹമ്മദ് മണ്ണംകുഴി നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.