ഇന്ധനവിലയിലെ കൊള്ള
പെട്രോള്‍ വില കേരളത്തില്‍ 90 രൂപയിലേക്ക് കടക്കുകയാണ്. റെക്കാര്‍ഡുകള്‍ മറി കടന്നാണ് വില കുതിച്ചുയരുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളെ പിഴിഞ്ഞുകൊണ്ടാണ് പെട്രോളിയം ഉടമകളും കേന്ദ്രഗവണ്‍മെന്റും ഒത്തുകളിക്കുന്നത്. ഇന്ധനവിലയുടെ പേരില്‍ ഏറ്റവുമധികം ദുരിതം പേറുന്നത് കേരളത്തിലെ ജനങ്ങളാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിന് വേണ്ട ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ വരുന്നത്. കടത്തു കൂലിയിനത്തില്‍ കേരളത്തിന് വലിയ വില നല്‍കേണ്ടിവരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ നമ്മള്‍ അവിടങ്ങളില്‍ നിന്ന് വില കൊടുത്ത് വാങ്ങിക്കൊണ്ടുവരികയാണ്. കടത്തുകൂലിയിനത്തില്‍ അടിക്കടി വര്‍ധന […]

പെട്രോള്‍ വില കേരളത്തില്‍ 90 രൂപയിലേക്ക് കടക്കുകയാണ്. റെക്കാര്‍ഡുകള്‍ മറി കടന്നാണ് വില കുതിച്ചുയരുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളെ പിഴിഞ്ഞുകൊണ്ടാണ് പെട്രോളിയം ഉടമകളും കേന്ദ്രഗവണ്‍മെന്റും ഒത്തുകളിക്കുന്നത്. ഇന്ധനവിലയുടെ പേരില്‍ ഏറ്റവുമധികം ദുരിതം പേറുന്നത് കേരളത്തിലെ ജനങ്ങളാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിന് വേണ്ട ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ വരുന്നത്. കടത്തു കൂലിയിനത്തില്‍ കേരളത്തിന് വലിയ വില നല്‍കേണ്ടിവരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ നമ്മള്‍ അവിടങ്ങളില്‍ നിന്ന് വില കൊടുത്ത് വാങ്ങിക്കൊണ്ടുവരികയാണ്. കടത്തുകൂലിയിനത്തില്‍ അടിക്കടി വര്‍ധന വരുന്നതിനാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊക്കെ വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്. ഓരോ ദിവസവും ഇന്ധന വില വര്‍ധിച്ചുവരിയാണ്. കഴിഞ്ഞ ദിവസം ലിറ്ററിന് 25 പൈസ വര്‍ധിച്ച് 86.46 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഡീസലിന് 27 പൈസ വര്‍ധിച്ച് 80.40 രൂപയുമാണ്. തിരുവനന്തപുരത്ത് ചിലേടങ്ങളില്‍ 90 രൂപക്കാണ് പെട്രോള്‍ വില്‍പ്പന. ജനുവരിയില്‍ മാത്രം പെട്രോള്‍ വിലയില്‍ 2.61 രൂപയുടെയും ഡീസല്‍ വിലയില്‍ 2.77 രൂപയുമാണ് വര്‍ധിച്ചത്. അതിനിടെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ പ്രീമിയം ഇനത്തിലുള്ള പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ബ്രൈന്റ് ക്രൂഡ് വില വീപ്പയ്ക്ക് 55.57 ഡോളറില്‍ നില്‍ക്കുമ്പോഴാണ് രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നത്. ലോക്ഡൗണ്‍ കാലത്തെ അപേക്ഷിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതും കോവിഡിനുള്ള വാക്‌സിന്‍ ലഭ്യമാകുന്നതുമെല്ലാം ഇന്ധനവിലയെ സ്വാധീനിച്ചിട്ടുണ്ട്. ദിനം പ്രതി ഉയരുന്ന ഇന്ധന വില ഓട്ടോ-ടാക്‌സി മേഖലകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഇനിയും വിട്ടൊഴിയാത്ത മിക്ക മേഖലകളെയും ഇന്ധനവിലക്കയറ്റം വീണ്ടും തളര്‍ത്തും. ഇന്ധനവില വര്‍ധനയില്‍ നികുതി ഇളവ് കൊണ്ടുവരണമെന്ന ശക്തമായ ആവശ്യം ഉയരുമ്പോഴാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലും ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് പെട്രോള്‍ വിലയേക്കാള്‍ കൂടുതല്‍. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ധനനികുതി കുറച്ചാല്‍ തന്നെ ഉള്ളതിന്റെ പകുതി വിലയ്ക്ക് വില്‍ക്കാനാവും. കേന്ദ്രം മാത്രമല്ല, സംസ്ഥാന സര്‍ക്കാരും നികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറാവണം. ഇന്ത്യയില്‍ എണ്ണവില നിയന്ത്രണമെന്നത് ഒരു ഭാഗത്തേക്ക് മാത്രം യാത്ര അനുവദിക്കുന്ന പാതയാണ്. ആഗോള എണ്ണ വില വര്‍ധിക്കുമ്പോള്‍ അത് കൃത്യമായി ഉപഭോക്താക്കളുടെ ചുമലിലേക്ക് വെക്കും. ഉപഭോക്താവ് വാങ്ങുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും വലിയ വില കൊടുക്കേണ്ടിവരും. അതേ സമയം വില കുറയുമ്പോഴാകട്ടെ സര്‍ക്കാര്‍ പുതിയ നികുതിയും സെസും ചുമത്തി സ്വന്തം വരുമാനം വര്‍ധിപ്പിക്കും. അതുകൊണ്ട് വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണം തന്നെ ഉപഭോക്താവ് തുടര്‍ന്നും നല്‍കാന്‍ നിര്‍ബന്ധിതരാകും. വില നിയന്ത്രണത്തിലെ കയറ്റിറക്കങ്ങളില്‍ സര്‍ക്കാരും പെട്രോളിയം കമ്പനികളുമാണ് ലാഭം കൊയ്യുന്നത്.