ബംബ്രാണ പാടശേഖര സമിതിക്ക് ഉഴവ് യന്ത്രവും കൊയ്ത്തു യന്ത്രവും പവര്‍ ടില്ലറും കൈമാറി

കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കുമ്പള പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ബംബ്രാണ പാടശേഖര സമിതിക്ക് നല്‍കിയ ഉഴവ് യന്ത്രം, കൊയ്ത്ത് യന്ത്രം, പവര്‍ ടില്ലര്‍ എന്നിവ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ബംബ്രാണ വയലില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ജില്ലാ […]

കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കുമ്പള പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ബംബ്രാണ പാടശേഖര സമിതിക്ക് നല്‍കിയ ഉഴവ് യന്ത്രം, കൊയ്ത്ത് യന്ത്രം, പവര്‍ ടില്ലര്‍ എന്നിവ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ബംബ്രാണ വയലില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീലാ സിദ്ദീഖ്, കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി. എ റഹ്മാന്‍, നസീമ ഖാലിദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര്‍ കുതിരപ്പാടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ പേരാല്‍, റസിയ കൊടിയമ്മ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരായ അഷ്റഫ്, ജോയിന്റ് ബി.ഡി.ഒ മജീദ്, കൃഷിഭവനിലെ ഉദ്യോഗസ്ഥരായ ഉഷ, വിജയ കുമാരി, എ.കെ ആരിഫ്, ബി.എന്‍ മുഹമ്മദലി, കെ.വി യൂസഫ്, അബ്ദുല്ല ബന്നങ്കുളം, നൂര്‍ ജമാല്‍, അബ്ബാസ് മടിക്കേരി, പാടശേഖര സമിതി അംഗങ്ങളായ ഖാദര്‍ ദിഡുമ, പോക്കര്‍, രവി സംസാരിച്ചു. കാസര്‍കോട് ബ്ലോക്ക് ഓഫീസര്‍ ബിജു നന്ദി പറഞ്ഞു.

Related Articles
Next Story
Share it